ജോക്കി മധുരൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ്. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കടാ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു. മഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമേ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ജോക്കിയുടെ ആവേശകരമായ ടീസറിന് ഗംഭീര പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.
advertisement
ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ.പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി: ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ., മേക്കപ്പ് : പാണ്ട്യരാജൻ, കളറിസ്റ്റ് : രംഗ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Produced by PK Seven Studios, the film 'Jockey' directed by Dr. Pragabhal will hit the theatres on January 23. Director Dr. Pragabhal, who is known for his film 'Muddy', which was based on the adventure sport of mud racing, which takes place in the rainforest for the first time in India, is once again reaching the audience with his new film 'Jockey'.
