TRENDING:

Varavu | മറയൂരിൽ പോളച്ചൻ എത്തി, ഇനി ഷൂട്ടിംഗ് കനക്കും; ജോജു ജോർജിന്റെ 'വരവ്' പുരോഗമിക്കുന്നു

Last Updated:

പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോജു ജോർജിനെ (Joju George) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന 'വരവ്' (Varavu) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരിൽ പുരോഗമിക്കുന്നു. ചിത്രത്തിലെ നായകൻ ജോജു ജോർജ് കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്.
വരവ്
വരവ്
advertisement

ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജോമി ജോസഫ് ആണ്.

വൻ മുതൽമുടക്കിലും, വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സായ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുമിക്കുന്നു.

advertisement

ഹൈറേഞ്ചിൽ ഉള്ള പോളി എന്ന പോളച്ചൻ്റെ ജീവിത പോരാട്ടത്തിൻ്റെ കഥയാണ് 'വരവ്'.

ഏതു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന ജോജു ജോർജിന്റെ ഗംഭീര 'വരവ്' തന്നെയായിരിക്കും ഷാജി കൈലാസ് ഒരുക്കുന്നത്. മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷൻ ത്രില്ലറിനായി ഒരുമിക്കുമ്പോൾ കാത്തിരിപ്പിനുള്ള പ്രതീക്ഷകൾ ഏറെയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവാണ്.

മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

advertisement

ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ.

ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനീഷ്, ചീഫ് അസസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്; പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്‌, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നാർ, മറയൂർ, തേനി, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ട് 'വരവ്' ചിത്രീകരണം പൂർത്തിയാക്കും.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Varavu | മറയൂരിൽ പോളച്ചൻ എത്തി, ഇനി ഷൂട്ടിംഗ് കനക്കും; ജോജു ജോർജിന്റെ 'വരവ്' പുരോഗമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories