TRENDING:

Asha movie | ഉർവശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും; കാലടിയിലും പരിസര പ്രദേശങ്ങളിലുമായി 'ആശ'ക്ക് തുടക്കം

Last Updated:

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ഉർവശിയും (Urvashi) ജോജു ജോർജ്ജും (Joju George) ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' (Asha movie) സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ആശ
ആശ
advertisement

സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമനമൂർത്തീ ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ (Vijayaraghavan), ഐശ്വര്യ ലക്ഷ്മി (Aishwarya Lakshmi), 'പണി' ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

advertisement

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്., സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.

advertisement

Summary: Shooting of the Malayalam movie Asha starring Joju George, Urvashi, Vijayaraghavan and Aiswarya Lekshmi begins in Kalady. The film follows movies Ponma, Gaganachari, Bandra, Madanolsavam and Sarkeet, all produced under the banner of Ajith Vinayaka Films. 'Asha' is being made into five languages by Safar Sanal

മലയാളം വാർത്തകൾ/ വാർത്ത/Film/
Asha movie | ഉർവശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും; കാലടിയിലും പരിസര പ്രദേശങ്ങളിലുമായി 'ആശ'ക്ക് തുടക്കം
Open in App
Home
Video
Impact Shorts
Web Stories