TRENDING:

ദേവരയുടെ തേരോട്ടം ഇനി ഒടിടിയിൽ ; റീലിസ് ഡേറ്റ് പുറത്ത്

Last Updated:

നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്ര തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് ദേവര പാർട്ട് 1 . ചിത്രം ഇപ്പോൾ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്‌ . തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം നവംബർ എട്ട് മുതൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്ര തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര. ബോസ്‌ഓഫീസിൽ ഹിറ്റായ ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടിയിരുന്നു. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗമാണ് റിലീസ് ചെയ്തത്.
ദേവര
ദേവര
advertisement

ചിത്രത്തിൽ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തിയത്. ബോളിവുഡ് നടി ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാൻവിയുടെ ടോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടെയാണ് ദേവര . സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ ഭൈരയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനാണ്. ദേവരയ്ക്കായി സെയ്ഫ് അലി ഖാൻ 12-13 കോടി പ്രതിഫലം കൈപറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ദേവരയുടെ തേരോട്ടം ഇനി ഒടിടിയിൽ ; റീലിസ് ഡേറ്റ് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories