TRENDING:

Lokah | കല്യാണി പ്രിയദർശന്റെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' 100 കോടി ക്ലബ്ബിൽ

Last Updated:

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്യാണി പ്രിയദർശൻ (Kalyani Priyadarshan) നായികയും നസ്ലെൻ ഗഫൂർ നായകനുമായ വനിതാ സൂപ്പർഹീറോ ചിത്രം 'ലോക: ചാപ്റ്റർ 1 ചന്ദ്ര' (Lokah Chapter 1 Chandra) 100 കോടി ക്ലബിൽ. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം കേവലം അഞ്ചു ദിവസം കൊണ്ടാണ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയാണിത്. സിനിമയുടെ വേൾഡ് വൈഡ് കളക്ഷനാണിത്.
ലോക: ചാപ്റ്റർ 1 ചന്ദ്ര
ലോക: ചാപ്റ്റർ 1 ചന്ദ്ര
advertisement

ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് എ.ജി.എസ്. സിനിമാസാണ്. ചിത്രം കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറും. തെലുങ്കിലെ വമ്പൻ സിനിമാ നിർമ്മാണ - വിതരണ കമ്പനിയായ സിതാര എന്റെർറ്റൈന്മെന്റ്സ് ചിത്രം ആന്ധ്ര/തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിക്കുമ്പോൾ, നോർത്ത് ഇന്ത്യയിൽ 'ലോക' വിതരണം ചെയ്യുന്നത് പെൻ മരുധാർ ടീം ആണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിലുണ്ട്. ഓരോ മാർക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് 'ലോക' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പൻ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തും.

advertisement

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും വേഷമിട്ടിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

advertisement

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ , കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ., അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, അമൽ കെ. സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്, പി.ആർ.ഒ.- ശബരി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kalyani Priyadarshan movie Lokah: Chapter 1 Chandra enters 100 crore club

മലയാളം വാർത്തകൾ/ വാർത്ത/Film/
Lokah | കല്യാണി പ്രിയദർശന്റെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' 100 കോടി ക്ലബ്ബിൽ
Open in App
Home
Video
Impact Shorts
Web Stories