നിരവധി ആഡംബര കാറുകളുടെ ശേഖരമുള്ള കമല്‍ഹാസന്‍ ആദ്യമായാണ് ലക്സസിന്‍റെ ഒരു വാഹനം വാങ്ങി സമ്മാനിക്കുന്നത്. ജൂണ്‍ മൂന്നിനാണ് കമല്‍ ഹാസന്റെ വിക്രം തീയേറ്ററുകളില്‍ എത്തിയത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷനും നേടി. കേരളത്തില്‍നിന്ന് മാത്രം ഇതിനകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് ‘വിക്രം’. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
advertisement
Also Read- ബോക്സ് ഓഫീസില്‍ ഉലകനായകന്‍റെ പടയോട്ടം; വിക്രം 100 കോടി ക്ലബ്ബില്‍
റിലീസിന് മുന്‍പേ സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ‘വിക്രം’ നേടിയത്. ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍ നാഷ്ണലും സണ്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തന്‍റെ മുന്‍ ചിത്രമായ കൈതിയുടെ പശ്ചാത്തലത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രമേയത്തിലാണ് വിക്രം തയാറാക്കിയിരിക്കുന്നതെന്നും എല്ലാവരും കൈതി കണ്ട ശേഷം വിക്രം കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടിരുന്നു. ഉലകനായകന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് എത്തിയതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ പ്രിയ താരത്തിന് ആരാധകന്‍ സമ്മാനിക്കുന്ന ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കും വിക്രം എന്നും ലോകേഷ് പറഞ്ഞു