advertisement
തഗ് ലൈഫിലേക്ക് ഇനി 75 ദിവസങ്ങൾ മാത്രം എന്ന ക്യാപ്ഷനോടെയാണ് ടീം പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്. കമൽ ഹാസനും ചിലമ്പരശനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം സിനിമയിലെ ആദ്യ ഗാനം ഉടൻ പുറത്തിറങ്ങുമെന്ന അപ്‌ഡേറ്റും അണിയറപ്രവർത്തകർ ഷെയർ ചെയ്തിട്ടുണ്ട്. കമലിനൊപ്പം മണിരത്നവും എ ആർ റഹ്മാനും സ്റ്റുഡിയോയിൽ ഒന്നിച്ചിരിക്കുന്ന വീഡിയോ ടീം എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിനായാണ് മുൻപ് കമൽ ഹാസനും മണിരത്‌നവും ഒന്നിച്ചിട്ടുള്ളത്. ചിത്രത്തിൽ എ ആർ റഹ്മാനും പങ്കുചേരുമ്പോൾ കിടിലൻ സംഗീത വിരുന്ന് പ്രതീക്ഷിക്കാം.
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.