മാനഗരം, കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് വിക്രം. കമല്‍ഹാസന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്. വിക്രം സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം വന്ന ടൈറ്റില്‍ വീഡിയോയിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലും ഒരു പക്കാ ഫാന്‍ ബോയ് സിനിമ എന്ന തരത്തിലാകും ലോകേഷ് വിക്രം സിനിമ ഒരുക്കുക എന്ന സൂചന ലഭിച്ചിരുന്നു.
advertisement
പിന്നീട് വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തില്‍ കമലിനൊപ്പം എത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നരേന്‍, അര്‍ജുന്‍ ദാസ് എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് വിക്രമിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹണം. രാജ്കമല്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു പൊളിറ്റിക്കല്‍- ആക്ഷന്‍ സിനിമയുടെ സ്വഭാവത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയിലെ സംഘട്ടന രംഗങ്ങള്‍ അന്‍പ് അറിവാണ് ഒരുക്കിയത്. ഫിലോമിന്‍ രാജാണ് എഡിറ്റര്‍.
Etharkkum Thunindhavan | 'തിയേറ്ററുകളില്‍ തീപാറിക്കാന്‍ സൂര്യ' ; എതര്‍ക്കും തുനിന്തവന്‍ ട്രെയ്ലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
തമിഴ് സൂപ്പര്‍ താരം സൂര്യയെ (Suriya) നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്തവന്‍റെ (Etharkkum Thunindhavan) ട്രെയ്ലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായി നിറഞ്ഞാടുന്ന സൂര്യയുടെ പ്രകടനമാണ് ട്രെയ്ലറിന്‍റെ പ്രധാന ആകര്‍ഷണം. പാണ്ടിരാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ചിത്രം റിലീസ് ചെയ്യും.
ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടറിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിലെ നായിക. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍.രത്നവേലും എഡിറ്റിങ് റൂബനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
വിനയ്റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ദേവദര്‍ശിനി, എം,എസ് ഭാസ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ ശിവകാര്‍ത്തികേയന്‍ സിനിമയില്‍ ഗാനരചയിതാവായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.