TRENDING:

Happy Birthday Mammukka | എന്നെക്കാളും പ്രായം കുറവുള്ള ആളാണെന്ന് കരുതി; മമ്മൂട്ടിക്ക് കമൽഹാസന്റെ പിറന്നാൾ ആശംസ

Last Updated:

Kamal Haasan wishes Mammootty on his birthday | "മമ്മൂട്ടി സാറിന് 70 വയസ്സാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല." മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി കമൽഹാസൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1989ൽ പുറത്തിറങ്ങിയ 'ചാണക്യൻ' എന്ന സിനിമയിൽ നായകനായത് കമൽ ഹാസനായിരുന്നു. മമ്മൂട്ടിക്കായി ഒരുക്കിയ തിരക്കഥ പല കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ വന്നപ്പോൾ കമൽ ഹാസൻ നായക വേഷത്തിൽ എത്തിച്ചേരുകയായിരുന്നു. കൊച്ചിയിൽ അപൂർവ സഹോദരങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ കമൽ, അങ്ങനെ ടി.കെ. രാജീവ് കുമാറിന്റെ കന്നിചിത്രത്തിൽ ഹീറോയായി. കമൽ ഹാസനും ജയറാമും ആയിരുന്നു ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ.
മമ്മൂട്ടിയും കമൽ ഹാസനും
മമ്മൂട്ടിയും കമൽ ഹാസനും
advertisement

വർഷങ്ങൾക്കു ശേഷം കമലിന്റെ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ അതിൽ മമ്മൂട്ടി ഒരു സുപ്രധാന വേഷത്തിലുണ്ടാവും എന്ന പ്രഖ്യാപനം ഉണ്ടായ ശേഷം ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകർ. മമ്മൂട്ടി മാത്രമല്ല, മകൻ ദുൽഖർ സൽമാനും ഈ സിനിമയുടെ ഭാഗമാകും എന്നായിരുന്നു പ്രചാരണം.

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ഉലകനായകൻ ആശംസ അറിയിച്ചത് മലയാളത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ്. "മമ്മൂട്ടി സാറിന്

70 വയസ്സാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള, അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും എന്നാണ് കരുതിയത്," എന്ന് കമൽഹാസൻ വീഡിയോയിൽ പറയുന്നു. വീഡിയോ ചുവടെ കാണാം:

advertisement

Also read: കട്ടൻചായയും ബിരിയാണിയും നിറയുന്ന ഉച്ചനേരങ്ങൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

advertisement

അന്താരാഷ്ട്ര കില്ലാഡിയായ ചേട്ടൻ രാജയും അനുജൻ സൂര്യ നാരായണനും. 'പോക്കിരി രാജ'യിലെ ഈ ചേട്ടനെയും അനുജനെയും പ്രേക്ഷകർ കയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്. അച്ഛൻ സുകുമാരനും മകൻ പൃഥ്വിരാജും മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തിയിട്ടുണ്ട്. രണ്ടു തലമുറ കടന്ന സൗഹാർദ്ദത്തിന്റെ ഊഷ്മളത പൃഥ്വിരാജും ദുൽഖർ സൽമാനും പങ്കിടുന്നു. ഇരുവർക്കും ഡ്രൈവിംഗ് ഭ്രമം ഏതാണ്ട് ഒരുപോലെയാണ്. മമ്മുക്കയുടെ ജന്മദിനത്തിന് ആദ്യം തന്നെ ആശംസയുമായി എത്തിയിരിക്കുന്നത് പൃഥ്വിരാജാണ്. എഴുപതിന്റെ 'ചെറുപ്പം' കാത്തുസൂക്ഷിക്കുന്ന മമ്മുക്കയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പൃഥ്വി എഴുതുന്നു.

advertisement

മമ്മുക്കയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ചുവടെ:

"എന്റെ കയ്യിൽ ഇതിലും മികച്ച ഒരു ഫോട്ടോ ഇല്ല.. എന്തെന്നാൽ ബിരിയാണിയും കട്ടൻചായയും നിറയുന്ന ആ ഉച്ചനേരങ്ങളിൽ പലപ്പോഴും അക്കാര്യം മറന്നുപോകും. എന്നാൽ സ്വപ്നം കാണുന്ന ദശലക്ഷക്കണക്കിന് പേർക്കും അഭിനയമോഹം കൊണ്ടുനടക്കുന്നവർക്കും എന്ന പോലെ താങ്കൾ എനിക്ക് എത്രമാത്രം പ്രധാനമാണ് എന്ന കാര്യം ഒരുപക്ഷെ താങ്കൾ അറിയുന്നുണ്ടാവില്ല. മറ്റെന്തിനേക്കാളും, ചാലുവിനും സുർമി ചേച്ചിക്കും നന്ദി! ഞാൻ താങ്കളെ സ്നേഹിക്കുന്നു.. ലോകം താങ്കളെ സ്നേഹിക്കുന്നു! ജന്മദിനാശംസകൾ ഇക്ക!"

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Kamal Haasan wishes Mammootty on his birthday. Kamal Haasan has posted a video on Twitter

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammukka | എന്നെക്കാളും പ്രായം കുറവുള്ള ആളാണെന്ന് കരുതി; മമ്മൂട്ടിക്ക് കമൽഹാസന്റെ പിറന്നാൾ ആശംസ
Open in App
Home
Video
Impact Shorts
Web Stories