സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരൻ ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടിയ ശ്യാം ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍. പ്രേമലു എന്ന സിനിമയിൽ പാമ്പവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്കരൻ. ഇതാദ്യമായി തമിഴിൽ ശ്യാം പുഷ്കരൻ ഉലകനായകൻ കമൽ ഹാസനുവേണ്ടി കഥയൊരുക്കുമ്പോള്‍ ശ്യാം പുഷ്കരൻ സിനിമകളുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2025 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്