advertisement
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെൻസർ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നേരത്തെ മുന്നോട്ട് വന്നിരുന്നു.
സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് SGPC പ്രസിഡണ്ട് ആയ ഹര്‍ജീന്ദര്‍ സിങ് ദാമി ആരോപിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും ദാമി വിമര്‍ശിച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം.