കങ്കണ സ്ഥിരമായി ബില്‍ അടവ് വൈകിപ്പിക്കാറുണ്ടെന്നും 32,000 രൂപയോളം കുടിശ്ശികയുണ്ടായിരുന്നുവെന്നും ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.ഈ വർഷം ജനുവരി 16-ന് ശേഷം കങ്കണ വൈദ്യുതി ബില്‍ അടച്ചിട്ടില്ല.മാര്‍ച്ചിലെ 28 ദിവസത്തിന് മാത്രം 55,000-ത്തിനടുത്താണ് ബില്‍. സാധാരണ വീടുകളേക്കാള്‍ അധികമാണ് കങ്കണയുടെ വീട്ടിലെ വൈദ്യുതി ഉപയോഗമെന്നും എന്നിട്ടും 700 രൂപയുടെ സബ്‌സിഡി താരത്തിന് ലഭിച്ചു. പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പ് കങ്കണ ബോര്‍ഡിനെ സമീപിക്കേണ്ടിയിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.
advertisement
അതേസമയം, മണ്ഡിയിൽ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു തന്റെ ആൾതാമസമില്ലാത്ത മണാലിയിലെ വീട്ടിൽ ഒരുലക്ഷം കറന്റ് ബില്‍ വന്നുവെന്ന കങ്കണയുടെ പരമാർശം. കൂടാതെ സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാന്‍ ബിജെപി പ്രവര്‍ത്തകരോട് കങ്കണ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരോട് അതിന് വേണ്ടി പ്രവർത്തിക്കണമെന്ന് നടി പറഞ്ഞു. ചെന്നായ്ക്കളുടെ പിടിയില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.