TRENDING:

Kanguva : 'ഇനി ദൈവം തുണ' ; കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യയും സിരുത്തൈ ശിവയും

Last Updated:

കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ചിത്രമാണ് കങ്കുവ. ബിഗ് ബഡ്ജറ്റിൽ വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതിക്ഷിച്ചതുപോലുള്ള വിജയം സ്വന്തമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇപ്പോൾ സൂര്യയുടെ കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് നടൻ സൂര്യയും സംവിധായകൻ സിരുത്തൈ ശിവയും.
News18
News18
advertisement

കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. റാണിപ്പേട്ടിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Also Read: Kanguva OTT: ഇനിയും ട്രോളുകൾ താങ്ങില്ല; കങ്കുവ ഒടിടിയിലെത്തിയത് 13 മിനിറ്റ് ട്രിം ചെയ്തതിനുശേഷം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സിനിമയുടെ ചില രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kanguva : 'ഇനി ദൈവം തുണ' ; കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യയും സിരുത്തൈ ശിവയും
Open in App
Home
Video
Impact Shorts
Web Stories