ചിത്രത്തിന്റെ ആദ്യപകുതിയിൽ നിന്നാണ് ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. യോലോ എന്ന ഗാനം പൂർണ്ണമായി നീക്കം ചെയ്തതിനൊപ്പം ദിഷ പഠാനി അവതരിപ്പിച്ച എയ്ഞ്ചലീനയുടെ പല രംഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. അതിനൊപ്പം 'ദി ബോയ്സ്', 'മോയെ മോയെ' സീനുകളും യോഗി ബാബുവിന്റെ ചില രംഗങ്ങളും ഒടിടി പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.എന്നാൽ സിനിമയുടെ മോശം പെര്‍ഫോമന്‍സിനെ കുറിച്ചുള്ള തമിഴ്‌നാട് തിയേറ്റര്‍ ഉടമകളുടെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകരടക്കം നടത്തിയ പല പ്രസ്താവനകളും ചിത്രത്തെ കുറിച്ച് അനാവശ്യ ഹൈപ്പുയര്‍ത്തിയെന്ന് ചില തിയേറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു. റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍വെച്ചാണ് കങ്കുവയെ കുറിച്ച് ഇവര്‍ തുറന്ന് സംസാരിച്ചത്. 'സിനിമ നന്നായി തിയേറ്ററില്‍ ഓടിയേനെ. എന്നാല്‍ ചിലര്‍ അഭിമുഖങ്ങളില്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കും വിധം സംസാരിച്ചു. ഇതാണ് തിരിച്ചടിയായത്,' രോഹിണി തിയേറ്റര്‍ ഉടമ രേവന്ത് പറഞ്ഞു. നവംബര്‍ 14നായിരുന്നു കങ്കുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
advertisement
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അമിതമായ ശബ്ദവും തിരക്കഥയിലെ ആവര്‍ത്തനവിരസതയും പാളിച്ചകളുമാണ് കങ്കുവയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.