ചിത്രം ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. റിലീസിനൊടുവിൽ തന്നെ പ്രേക്ഷകരിൽ വൻ ആവേശം സൃഷ്ടിച്ച ‘കാന്താര ചാപ്റ്റർ 1’, അതിന്റെ ആഴമുള്ള കഥയും ശക്തമായ അവതരണശൈലിയുമായി എല്ലായിടത്തും ചര്‍ച്ചയായിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പുതിയ നാഴികകല്ലുകളാണ് ചിത്രം താണ്ടുന്നത്.
ഋഷഭ് ഷെട്ടി ‘ബെർമി’ എന്ന കഥാപാത്രമായി എത്തുമ്പോൾ, രുക്മിണി വസന്ത് ‘കനകവതി’യായും, ഗുല്ഷൻ ദേവയ്യ ‘കുലശേഖര’യായും തിളങ്ങുന്നു. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചട്ടുണ്ട്. ഇവർക്കൊപ്പം ശക്തമായ സഹനടന്മാരുടെ സംഘവും ചിത്രത്തിന് കരുത്തേകുന്നു.
advertisement
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബി. അജനീഷ് ലോക്നാഥ് ആണെങ്കിൽ, ക്യാമറയ്‌ക്ക് പിന്നിൽ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത് അർവിന്ദ് എസ്. കശ്യപ് (ISC) ആണ്. രചനയിൽ അനിരുദ്ധ മഹേഷും ഷാനിൽ ഗൗതവും സഹരചനാ പങ്കാളികളായി പ്രവർത്തിച്ചിരിക്കുന്നു.
വിജയ് കിരഗന്ദൂരയുടെ ഹോംബാലെ ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. വിശ്വരൂപമായ ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ സംഗീതം, തലമുറകളിലൂടെ മുഴങ്ങുന്ന ആഖ്യാനം എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ മറ്റൊരു ചരിത്രമായി മാറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Summary: Rishab Shetty's 'Kantara Chapter 1' continues to perform at the box office even after ten days of its release. The makers of the film announced that the film has managed to earn an all-India gross of Rs 79 crore on its second Friday and Saturday alone. Now, the makers have released the success trailer of the film