'കാന്താര ചാപ്റ്റർ 1' ഒരു സിനിമയെക്കാൾ ഏറെ പാരമ്പര്യം, വിശ്വാസം, മനുഷ്യ വികാരങ്ങൾ എന്നിവയുടെ ആഴത്തിലുള്ള സംയോജനം തന്നെയാണ്. സിനിമയുടെ ആത്മീയതയും, പ്രാദേശികതയിലും പാരമ്പര്യത്തിലും നിൽക്കുന്ന കഥയും, കേരളത്തിലെ പ്രേക്ഷകരെ അതീവമായി ആകർഷിച്ചു. കേരളത്തിലെ പ്രേക്ഷകർ നൽകിയ ഈ സ്വീകാര്യത ഞങ്ങളെ അത്യന്തം സന്തോഷിപ്പിക്കുന്നു. ഭാഷയും അതിരുകളും കടന്നുപോകുന്ന ഈ സ്നേഹമാണ് ‘കാന്താര’യെ ജങ്ങൾക്കിടയിൽ ഇത്രയും സ്വീകാര്യമാക്കിയത് എന്ന് ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗന്ദൂർ അഭിപ്രായപ്പെട്ടു.
കേരളം എപ്പോഴും മികച്ച സിനിമയെ വിലമതിക്കുന്ന നാടാണ്. ഞങ്ങളുടെ സിനിമയോട് കാണിച്ച ഈ സ്‌നേഹത്തിനും ആദരവിനും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.”സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി.
advertisement
Summary: Hombale Films 'Kantara Chapter 1' has set a huge record in Kerala. The makers have confirmed that the film has earned Rs 55 crore from Kerala. The film, distributed by Prithviraj Productions, has earned Rs 55 crore, making it the highest collection in Kerala for a non-Malayalam film. Kantara: A Legend - Chapter 1, prequel to 'Kantara', written and directed by Rishabh Shetty, was released on October 2