അഭിനയിക്കാൻ അറിയാതെ കരഞ്ഞുനിന്ന പൊന്നമ്മയോട് 'എടീ കൊച്ചേ അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി' എന്നാണ് തോപ്പിൽ ഭാസി പറഞ്ഞത്. കവിയൂർ പൊന്നമ്മയോട് തോപ്പിൽ ഭാസി പറഞ്ഞ ആ വാക്കുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും സ്നേഹനിധിയായ നിരവധി അമ്മ കഥാപാത്രങ്ങളെയാണ്.1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.
advertisement
Mohanlal| 'മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല '; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മോഹൻലാൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2024 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ