TRENDING:

ബാഹുബലിയെ വെല്ലാൻ കായംകുളം കൊച്ചുണ്ണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിലീസിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു അത്ഭുതം നിറയുന്ന വാർത്തകൾ ഒന്നിന് പിറകെ ഒന്നായി പുറത്തു വരികയാണ്. ഏറ്റവും ഒടുവിലായി കേൾക്കുന്നത് ഇതാണ്. ആദ്യ ദിനം 1600 ഷോകളാണ് കായംകുളം കൊച്ചുണ്ണിക്ക്‌ കേരളമൊട്ടാകെയുള്ള സ്‌ക്രീനുകളിൽ ലഭിക്കുന്നത്. കിടപിടിക്കാൻ ഒപ്പമുള്ളത് ബാഹുബലി മാത്രം.
advertisement

ആദ്യ ദിനം ബാഹുബലി രണ്ടാം ഭാഗം കേരളത്തിൽ 1370 ഷോകളുമായാണ് എത്തിയത്. ഇതു ഭേദിക്കാൻ കായംകുളം കൊച്ചുണ്ണിക്ക്‌ കാരണമുണ്ട് , ആദ്യ ദിനം 24 മണിക്കൂർ നിർത്താതെയുള്ള പ്രദർശനമാണ് ചിത്രത്തിനുള്ളത്. കാർണിവൽ സിനിമാസിന്റെ 19 മൾട്ടിപ്ളെക്സുകളിലാണ് ഈ പ്രദർശനം അരങ്ങേറുക. 52 സ്‌ക്രീനുകളിലായി 200ൽ പരം ഷോകൾ. രാവിലെ ആറു മണി മുതലാണ് സമയം.

advertisement

ഇത്തിക്കര പക്കിയുടെ ശബ്ദവുമായി കായംകുളം കൊച്ചുണ്ണി ടീസർ

ആദ്യ ദിനത്തെ ടിക്കറ്റുകൾ ഏതാണ്ട് വിറ്റു പോയ അവസ്ഥയാണ് പലയിടത്തും. അതുമല്ലെങ്കിൽ രണ്ടു മൂന്നു ദിനം കാത്തിരുന്നാൽ മാത്രമേ ചിത്രം കാണാൻ പറ്റൂ എന്ന അവസ്ഥയും ഇല്ലാതെയില്ല. റിലീസ് തിയ്യതിയായ ഒക്ടോബർ 11 നിവിൻ പോളിയുടെ ജന്മദിനം കൂടിയാണ്. റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കരപ്പാക്കിയുടെ വേഷം അവതരിപ്പിക്കുന്നത് തുടക്കം മുതലേ ജനശ്രദ്ധ പിടിച്ചു പറ്റിയ വിഷയമാണ്.

കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലറുകൾക്കും ടീസറുകൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ബാഹുബലിയെ വെല്ലാൻ കായംകുളം കൊച്ചുണ്ണി