ഇത്തിക്കര പക്കിയുടെ ശബ്ദവുമായി കായംകുളം കൊച്ചുണ്ണി ടീസർ
Last Updated:
ഇത്തിക്കര പക്കിയുടെ ശബ്ദവും രംഗവുമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ. സെക്കൻഡുകൾ മാത്രം നീളുന്ന വിഡിയോയിൽ മോഹൻലാലിൻറെ ശബ്ദമാണ് കേൾക്കുന്നത്. ഫസ്റ്റ് ലുക്കും ട്രെയ്‌ലറും ഇറങ്ങിയതു മുതൽ തന്നെ മോഹൻലാലിൻറെ വേഷം ശ്രദ്ധേയമായിരുന്നു. ഒരാഴ്ചക്കുള്ളിൽ റിലീസ് എന്നിരിക്കെ പുതിയ ടീസർ ആകാംഷ വർധിപ്പിക്കുന്നു. ഇതിനു മുൻപ് ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും പുറത്തായെന്ന തരത്തിൽ മോഹൻലാൽ- റോഷൻ ആൻഡ്രൂസ് ശബ്ദ ശകലം പുറത്തായിരുന്നു.
നിവിൻ പോളി നായകനാവുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ഒക്ടോബർ 11, അതായത് നിവിന്റെ പിറന്നാളിനാണ് തിയേറ്ററുകളിലെത്തുക. ഒട്ടേറെ ചരിത പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചിത്രത്തിൽ അണി നിരക്കും. പ്രിയ ആനന്ദ്, പ്രിയങ്ക തീൻമേശ, സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകർ പരിചയപ്പെട്ട മൊറോക്കൻ നർത്തകി നോറ ഫത്തേഹി ഐറ്റം നമ്പറുമായി ചിത്രത്തിൽ എത്തുന്നുണ്ട്.
advertisement
ബോബി-സഞ്ജയ് ഒരുക്കിയ തിരക്കഥ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു. 45 കോടി ബഡ്‌ജറ്റുള്ള ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 2:21 PM IST