മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.
മാർച്ച് 14-ന് തീയേറ്ററിലെത്തിയ ആരണ്യം, ദാസേട്ടന്റെ സൈക്കിള്‍, കാടകം, ലീച്ച്, രാക്ഷസി; ദ ലേഡി കില്ലര്‍, ഉത്തവര്‍, വെയിറ്റിങ് ലിസ്റ്റ് എന്നീ സിനിമകളിൽ അഞ്ച് സിനിമകൾക്കും ലഭിച്ച തിയേറ്റർ കളക്ഷനും ബജറ്റിനും വളരെ താഴെയാണെന്നാണ് റിപ്പോർട്ടിലുള്ളത്. പുറത്തുവന്ന കണക്കുകളിൽ മോഹൻലാൽ ചിത്രം എമ്പുരാൻ മാത്രമാണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. 175 കോടി ബജറ്റില്‍ എത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് (മാര്‍ച്ച് 27 റിലീസ്) 24.6 കോടി കേരളത്തില്‍ നിന്ന് തിയറ്റര്‍ ഷെയര്‍ ഇനത്തില്‍ നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റില്‍ പറയുന്നത്.
advertisement
മാർച്ച് മാസം അവസാനത്തിലാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ എമ്പുരാൻ തിയേറ്ററിലെത്തിയത്. 175 കോടി ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ അഞ്ച് ദിവസംകൊണ്ട് 24 കോടി രൂപ കേരളത്തിൽ നിന്നുള്ള തിയേറ്ററുകളിൽ നിന്ന് കളക്ഷൻ നേടിയെന്നാണ് കണക്കുകളിൽ പറയുന്നത്. ഒ.ടി.ടി. റീലീസിന് ശേഷവും ചില തിയേറ്ററുകളിൽ ഇപ്പോഴും എമ്പുരാൻ പ്രദർശിപ്പിക്കുന്നുണ്ട്.