എന്തിലുമേതിലും
വർഗീയതയും രാഷ്ട്രീയവും
മാത്രം കാണുന്ന
തമ്പ്രാക്കളുടെ പകയിൽ ,
മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ ,
നിരാശയുടെ തേരിലേറി
വിധിയെ പഴിക്കാതെ ,
പകയേതുമില്ലാത്ത
ആരോവരുന്നൊരു
സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ
എന്തു പറയാൻ......
(അല്ല പിന്നെ)
എന്നാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു മറുപടിയെന്നോണം 'ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം' എന്ന് പൊട്ടിച്ചിരി സ്മൈലിയോടെ ജൂഡ് കമന്റ് ഇട്ടു.
advertisement
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ 2018 ഇടം പിടിച്ചിരുന്നില്ല. 2018 കേരളത്തിൽ ഉണ്ടായ പ്രളയം പാശ്ചാത്തലം ആക്കി എടുത്ത സിനിമയിൽ സർക്കാറിന്റെ ഇടപെടലിനെ കുറിച്ച് കൂടുതലായി ഒന്നും പരാമർശിച്ചില്ല എന്ന് വിമർശനം തുടക്കം തൊട്ടേ നേരിട്ടിരുന്നു. അതേസമയം തന്നെ 2024 റിലീസ് ചെയ്ത ആടു ജീവിതത്തിന് 2023ലെ ജനപ്രിയ സിനിമ എന്ന ലേബലിൽ പുരസ്കാരം നൽകിയതിന്റെ വിവാദവും കടുക്കുന്നുണ്ട്.