TRENDING:

Marco | 'മാർക്കോ' കാണാൻ ഗർഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടൻ തീയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി

Last Updated:

തീവ്രമായ വയലൻസിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യക്ക് അസഹനീയമായതും, ദമ്പതികൾ തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉണ്ണി മുകുന്ദന്റെ 'മാർക്കോ' കാണാൻ പോയ തെലുങ്ക് നടൻ കിരൺ അബ്ബവാരവും (Kiran Abbavaram) ഗർഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുൻപേ തിയേറ്ററിൽ നിന്നും മടങ്ങി. ഒരു രസകരമായ സിനിമാ അനുഭവം പ്രതീക്ഷിച്ചു പോയവരാണ് നിരാശരായത്. തീവ്രമായ വയലൻസിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യക്ക് അസഹനീയമായതും, ദമ്പതികൾ തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യക്ക് മാർക്കോ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്ന് അബ്ബവാരം വെളിപ്പെടുത്തി.
മാർക്കോ, കിരൺ അബ്ബാവാരം ഭാര്യക്കൊപ്പം
മാർക്കോ, കിരൺ അബ്ബാവാരം ഭാര്യക്കൊപ്പം
advertisement

“ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. അക്രമം അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവൾ ഗർഭിണിയാണ്. അതിനാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞങ്ങൾ പുറത്തേക്ക് പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല” ഗലാട്ട തെലുങ്കിനോട് സംസാരിക്കവെ കിരൺ വെളിപ്പെടുത്തി.

മാർക്കോ, പുഷ്പ 2 തുടങ്ങിയ സിനിമകളെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളെക്കുറിച്ചും പ്രേക്ഷകർ അവയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും സംസാരിച്ച കിരൺ തന്റെ ചിന്തകൾ പങ്കുവെച്ചു, "സിനിമകൾ സ്വാധീനം ചെലുത്താറുണ്ട്. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മിൽ നിലനിൽക്കും," കിരൺ പറഞ്ഞു.

advertisement

അദ്ദേഹം കൂട്ടിച്ചേർത്തു, “എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളുന്നവരുമുണ്ട്. ഇപ്പോൾ ഞാൻ അതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു."

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ, സോണി ലിവിൽ സ്ട്രീം ചെയ്യുന്നു.

നിയോ നോയർ ആക്ഷൻ ത്രില്ലർ ചിത്രമായ 'മാർക്കോ' ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്നു. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർമാണം. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. കൂടാതെ സിദ്ദിഖ്, ജഗദീഷ്, കബീർ ദുഹാൻ സിംഗ്, അഭിമന്യു ഷമ്മി തിലകൻ, ആൻസൻ പോൾ, ഇഷാൻ ഷൗക്കത്ത്, യുക്തി താരേജ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

രവി ബസ്രൂർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം ചന്ദ്രു സെൽവരാജ്, ഷമീർ മുഹമ്മദ് എന്നിവർ കൈകാര്യം ചെയ്യുന്നു. 'മിഖായേൽ' എന്ന സിനിമയുടെ സ്പിൻ-ഓഫ് ആണ് 'മാർക്കോ'.

അഡാട്ടു കുടുംബത്തിലെ ദത്തുപുത്രനും, ചെയ്തികളിൽ വീണ്ടുവിചാരമില്ലാത്തതുമായ മാർക്കോയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അന്ധനായ സഹോദരൻ വിക്ടർ ക്രൂരമായ അന്ത്യം നേരിടുമ്പോൾ, മാർക്കോ പ്രതികാരത്തിനായുള്ള നിരന്തരമായ, രക്തരൂക്ഷിതമായ പ്രവർത്തികൾ കൈക്കൊള്ളുന്നതാണ് പ്രമേയം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Telugu actor Kiran Abbavaram and his pregnant wife walked mid-way while watching Malayalam movie Marco in theatre

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Marco | 'മാർക്കോ' കാണാൻ ഗർഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടൻ തീയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി
Open in App
Home
Video
Impact Shorts
Web Stories