ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നു. മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ പോപ്പുലറായിട്ടുണ്ട്. 'നദി' എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ
'നിത്യ വിശുദ്ധമാം കന്യാമറിയമേ... എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഏറെ മുഴങ്ങിക്കേട്ടതാണ്.
അങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ യേശുദാസിൻ്റെ അക്കൗണ്ടിലുണ്ട്. സിനിമയിൽ പാട്ടു തന്നെ പല രൂപത്തിലും ന്യൂജൻ കുപ്പായത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗാനമെത്തിയിരിക്കുന്നത്. ഗാനത്തിൻ്റെ വിഷ്വലും ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാൻ കഴിയും.
advertisement
ശ്രേയ ഘോഷാൽ ആദ്യമായി ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരിക്കുന്നതും ഈ ചിത്രത്തിലാണ്.
നജീം അർഷാദ്, ശ്വേതാ മോഹൻ എന്നിവരും ചിത്രത്തിലെ ഗായകരാണ്. അടിയന്തരാവസ്ഥക്കാലത്തെ പല പരിമിതികളിൽ നിന്നുകൊണ്ടും പ്രതിസന്ധികൾക്കുമിടയിൽ നിന്നും കൊണ്ടുള്ള ഒരു പ്രണയകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തിൻ്റെ പുനഃരാവിഷ്ക്കരണമെന്നു വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ഡിസംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോസാണ് ചിത്രം പ്രദർശനത്തിക്കുക. പി.ആർ.ഒ.- വാഴൂർ ജോസ്.