മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ, അങ്ങനെ നീളുന്നു ഇരുവരും തകർത്തഭിനയിച്ച സിനിമകളുടെ പട്ടിക.
advertisement
ചില സിനിമകളിൽ കെപിഎസി ലളിത തന്നെ വേണമെന്ന് നിർമാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ്
പറഞ്ഞു. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നും ഇന്നസെന്റ് അനുസ്മരിച്ചു.
തോപ്പിൽഭാസിയുടെ 'കൂട്ടുകുടുംബം' എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'ഒതേനന്റെ മകൻ', 'വാഴ്വെ മായം', 'ത്രിവേണി', 'അനുഭവങ്ങൾ പാളിച്ചകൾ', 'ഒരു സുന്ദരിയുടെ കഥ', 'സ്വയംവരം' തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ. സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്.
'വിയറ്റ്നാം കോളനി'യിലെ പട്ടാളം മാധവി, 'കോട്ടയം കുഞ്ഞച്ചനി'ലെ ഏലിയാമ്മ, 'പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ സൂപ്രണ്ട്, 'ഐസ്ക്രീമി'ലെ എലിസബത്ത്, 'ഗോഡ്ഫാദറി'ലെ കൊച്ചമ്മിണി, 'മേഘ'ത്തിലെ ആച്ചയമ്മ, 'പൈ ബ്രദേഴ്സി'ലെ അല്ലു, 'സി.ഐ.ഡി ഉണ്ണികൃഷ്ണനി'ലെ അമ്മ, 'മണിച്ചിത്രത്താഴി'ലെ ഭാസുര, 'ഇഞ്ചക്കാടൻ മത്തായി'യിലെ ഏലിക്കുട്ടി, 'കാട്ടുകുതിര'യിലെ കല്യാണി, 'പൊൻമുട്ടയിടുന്ന താറാവി'ലെ ഭാഗീരഥി, 'സന്ദേശ'ത്തിലെ ലത, 'ആദ്യത്തെ കൺമണി'യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ വെള്ളിത്തിരയിൽ നിറഞ്ഞാടി.
സ്ത്രീ കഥാപാത്രങ്ങളില്ലാത്ത അടൂരിന്റെ 'മതിലുകൾ' എന്ന ചിത്രത്തിൽ രംഗത്തുവരാതെ സംഭാഷണം കൊണ്ടുമാത്രം സജീവമായ നാരായണി എന്ന തടവുകാരിക്ക് ശബ്ദം നൽകിയും ലളിത ശ്രദ്ധ പിടിച്ചുപറ്റി. ക്യാരക്ടർ റോളുകളിലും നർമവേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ലളിതക്ക് 1991ൽ 'അമ'രത്തിലൂടെയും 2000ത്തിൽ 'ശാന്ത'ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.