TRENDING:

Bougainvillea OTT: കാത്തിരിപ്പ് വിരാമം ബൊഗെയ്ൻവില്ലയുടെ നിഗുഢതകൾ ഇനി ഒടിടിയിൽ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:

റിലീസായി 58 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങി തീയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ചിത്രമാണ് ബോഗെയ്ൻവില്ല. ജ്യോതിർമയിയുടെ തിരിച്ചുവരവ് ഒരുക്കിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.ത്രില്ലർ വിഭാഗത്തിൽ കഥ പറഞ്ഞ സിനിമയുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ. ഡിസംബര്‍ 13 ന് സോണി ലിവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ഒക്‌ടോബർ 17 നാണ് ബോഗയ്ൻവില്ല തീയേറ്ററുകളിലെത്തിയത്. റിലീസായി 58 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
ബോഗയ്‌ന്‍വില്ല
ബോഗയ്‌ന്‍വില്ല
advertisement

advertisement

മലയാളികളുടെ പ്രിയ താരം ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ് ഒരുക്കിയ ചിത്രമാണ് ബൊഗെയ്ൻവില്ല.ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമൽ നീരദ് സംവിധാനം നിർവഹിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ കഴിഞ്ഞിരുന്നു. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലാജോ ജോസിൻ്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണ് ബൊഗെയ്ൻവില്ല. ലാജോ ജോസിനൊപ്പം അമൽ നീരദും തിരക്കഥയെഴുത്തിൽ പങ്കാളിയായി. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകിയത്.ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ, ജിനു ജോസഫ്, നിഷ്താർ സെയ്ത്, ഷോബി തിലകൻ, വിജിലേഷ് കാരയാട്, ആതിര പട്ടേൽ, വർഷ രമേഷ്, ഗീതി സംഗീത, നവീന വി എം, രോഹിനി രാഹുൽ എന്നിവരും ചിത്രത്തിലുണ്ട്. ബോക്സ് ഓഫീസിൽ നിന്നും 35 കോടിയോളം ചിത്രം ഇതിനകം കളക്റ്റ് ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Bougainvillea OTT: കാത്തിരിപ്പ് വിരാമം ബൊഗെയ്ൻവില്ലയുടെ നിഗുഢതകൾ ഇനി ഒടിടിയിൽ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories