TRENDING:

സൈക്കോളജിക്കൽ മൂവുമായി ചാക്കോച്ചൻ, ഒപ്പം ലിജോമോളും; ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ഒന്നിക്കുന്ന മലയാളം ത്രില്ലർ

Last Updated:

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവരുടെ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കം. ശ്രദ്ധേയ എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവരുടെ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
സിനിമയുടെ പൂജാവേളയിൽ നിന്നും
സിനിമയുടെ പൂജാവേളയിൽ നിന്നും
advertisement

കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്.

advertisement

സംവിധാനം: കിരൺ ദാസ്, രചന: ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The psychological thriller film starring Kunchacko Boban and Lijomol Jose in the lead roles has begun. The film, directed by noted editor Kiran Das, has been announced as 'Panorama Studios Production No. 3'. The script is written by noted writer and director Shahi Kabir. The film is being produced by Gulshan Kumar and Bhushan Kumar's T-Series Films in association with Panorama Studios

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സൈക്കോളജിക്കൽ മൂവുമായി ചാക്കോച്ചൻ, ഒപ്പം ലിജോമോളും; ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ഒന്നിക്കുന്ന മലയാളം ത്രില്ലർ
Open in App
Home
Video
Impact Shorts
Web Stories