TRENDING:

മൂന്ന് നായികമാര്‍ക്ക് ഒറ്റ ചാക്കോച്ചന്‍; 'പദ്മിനി'ക്കായി മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കുഞ്ചാക്കോ ബോബന്‍

Last Updated:

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്ന് നായികമാർക്കൊപ്പം മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുഞ്ചാക്കോ ബോബന്‍റെ പദ്മിനി. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇറങ്ങുന്നത് എന്ന പ്രത്യേകതയും പദ്മിനിക്ക് ഉണ്ട്. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
advertisement

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ  സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം  നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം ,കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ട് പദ്മിനിക്ക്.

advertisement

മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം –  ശ്രീരാജ് രവീന്ദ്രൻ, സംഗീതം –  ജേയ്ക്സ് ബിജോയ്, എഡിറ്റർ – മനു ആന്റണി, പ്രൊഡക്ഷൻ കോണ്ട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം – അർഷാദ് നക്കോത്, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മേക്കപ്പ് – രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് പുല്ലൂടൻ, സ്റ്റിൽസ് – ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് – വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ – വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
മൂന്ന് നായികമാര്‍ക്ക് ഒറ്റ ചാക്കോച്ചന്‍; 'പദ്മിനി'ക്കായി മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കുഞ്ചാക്കോ ബോബന്‍
Open in App
Home
Video
Impact Shorts
Web Stories