TRENDING:

Empuraan| 'കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്': ​ഗോവർദ്ധന് ലൂസിഫർ എഴുതിയ കത്ത്

Last Updated:

'ഈ കത്ത് നിങ്ങള്‍ വായിക്കമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്.. 'ആശ്രയ'ത്തിലേക്ക് ചെല്ലുക'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തും. ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. അവസാനവട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ടീം എമ്പുരാൻ. ഇപ്പോൾ ​ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ​ഗോവർദ്ധൻ എന്ന കഥാപാത്രത്തിന് ലൂസിഫർ എഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
News18
News18
advertisement

'പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍, താങ്കൾ എന്നെ കുറിച്ച് മനസിലാക്കിയതെക്കെ നേരാണ്.. കേരളം ഭയക്കാനിരുന്ന..എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷ സർപ്പം, 'രാജവെമ്പാല' ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്ന് കൊണ്ടേയിരിക്കുക. സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്.. 'ആശ്രയ'ത്തിലേക്ക് ചെല്ലുക. സ്നേഹം, നിങ്ങള്‍ എന്നും വെറുക്കേണ്ട നിങ്ങള്‍ മാത്രം കണ്ടെത്തിയ, നിങ്ങളുടെ സ്വന്തം.. L', എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

advertisement

Also Read- Empuraan| എമ്പുരാനിൽ‌ ഷാരുഖ് അഭിനയിച്ചിട്ടുണ്ടോ? ചിരിപടര്‍ത്തി മോഹൻലാലിന്റെയും പൃഥ്വിയുടെയും മാസ് മറുപടി

“അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫർ തന്നെയായിരുന്നു.”, എന്നാണ് കത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Empuraan| 'കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്': ​ഗോവർദ്ധന് ലൂസിഫർ എഴുതിയ കത്ത്
Open in App
Home
Video
Impact Shorts
Web Stories