TRENDING:

Lal Jose | സിനിമാ നിരൂപകരിൽ ചിലർ വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു: ലാൽ ജോസ്

Last Updated:

Lal Jose points out the negative review trend in Malayalam cinema | പുതിയ ചിത്രമായ 'സോളമന്റെ തേനീച്ചകൾ' ജി.സി.സി. റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരമാർശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമ പഴയ ബോക്സ് ഓഫീസ് പ്രതാപം മെല്ലെ തിരികെപ്പിടിക്കുന്ന ഘട്ടത്തിലൂടെയുള്ള യാത്രയിലാണ് എന്നിരിക്കെ, പുതിയതായി ഇറങ്ങുന്ന സിനിമയ്ക്ക് ഓൺലൈൻ ഇടങ്ങളിൽ ലഭിക്കുന്ന നെഗറ്റീവ് നിരൂപണങ്ങളെക്കുറിച്ച് സംവിധായകൻ ലാൽ ജോസ്. സമൂഹ മാധ്യമങ്ങളിൽ കണ്ടുവരുന്ന പ്രവണതയിൽ, ചില നിരൂപകർ, വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു. നല്ല ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനലുകൾ സിനിമയെക്കുറിച്ച് പറയണമെങ്കിൽ, പണം നൽകണമെന്ന അവസ്ഥയാണ്. പണം നൽകാത്തവരുടെ സിനിമ മോശമെന്ന് പറയുന്ന പ്രവണതയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തന്നെ, മികച്ച നിരൂപണം നടത്തുന്നവർ ഒട്ടേറെയുണ്ടെന്ന കാര്യം ലാൽ ജോസ് വിസ്മരിച്ചില്ല.
ലാൽ ജോസ്
ലാൽ ജോസ്
advertisement

പുതിയ ചിത്രമായ 'സോളമന്റെ തേനീച്ചകൾ' ജി.സി.സി. റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരമാർശം.

എഡിറ്റിംഗും ക്യാമറാ ആങ്കിളും പോലുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്തുന്നവരാണ് ഇന്നത്തെ കാലത്തുള്ളത്. ഇത്തരം വിലയിരുത്തലുകൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് സിനിമയെടുക്കുന്നതെന്നും ലാൽ ജോസ്.

സോളമന്റെ തേനീച്ചകൾ

ഏതാനും വർഷങ്ങൾക്ക് മുൻപ്, ലാൽ ജോസ് വിധികർത്താവായി പങ്കെടുത്ത 'നായികാ നായകൻ' എന്ന അഭിനയ പ്രതിഭകളുടെ റിയാലിറ്റി ഷോയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലുപേരെ പ്രധാന കഥാപാത്രങ്ങളായി ലാൽ ജോസ് സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. വിൻസി, ദർശന, ശംഭു, ആഡിസ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

advertisement

കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 നവംബർ മാസത്തിൽ ആരംഭിച്ചു. 'തട്ടിൻപുറത്ത് അച്യുതൻ' എന്ന കുഞ്ചാക്കോ ബോബൻ- ലാൽ ജോസ് ചിത്രത്തിൽ ഇതേ ഷോയിലെ ചില മത്സരാർത്ഥികൾ വേഷമിട്ടിരുന്നു.

പോലീസുകാരികളായ സുഹൃത്തുക്കളുടെ കഥാപാത്രം ചെയ്തത് വിൻസിയും ദർശനയുമാണ്‌. സിനിമയുടെ രണ്ടാമ പകുതി അടുക്കുമ്പോൾ കടന്നുവരുന്ന ജോജു ജോർജ് ടൈറ്റിൽ കഥാപാത്രമായ സോളമനെ അവതരിപ്പിച്ചു. തീർത്തും ലളിതമായ രീതിയിൽ പുതുമുഖങ്ങളെ വച്ചൊരു കുറ്റാന്വേഷണ പരീക്ഷണം എന്ന നിലയിലാണ് ലാൽ ജോസ് ഈ സിനിമ ചെയ്തത്.

advertisement

പി.ജി. പ്രഗീഷ് രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗർ നിർവഹിച്ചു. ഏറെ നാളുകൾക്കു ശേഷം വിദ്യ സാഗർ മലയാളത്തിലേക്ക് മടങ്ങിവന്ന ചിത്രം കൂടിയാണ് ഇത്. ലാൽ ജോസ്- വിദ്യ സാഗർ കൂട്ടുകെട്ടിൽ മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പിറവികൊണ്ടിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The time when Malayalam cinema is making small yet steady steps to regain a time of box office glory, film director Lal Jose points out the trend of negative reviews being appearing everywhere on social media

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Lal Jose | സിനിമാ നിരൂപകരിൽ ചിലർ വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു: ലാൽ ജോസ്
Open in App
Home
Video
Impact Shorts
Web Stories