കുറിപ്പിന്റെ പൂർണ്ണരൂപം:
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
advertisement
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ' എന്ന പേരിൽ പുതിയ സംഘടന വരുന്നതായാണ് വാർത്തകൾ പ്രചരിച്ചത്. സംഘടനയുടെ നേതൃനിരയിൽ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് ഉള്ളതെന്നും വാർത്തകൾ വന്നിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 18, 2024 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രചരിക്കുന്നത് തെറ്റ്'; പുതിയ സിനിമാ സംഘടനയിൽ താനില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി