TRENDING:

Azadi | യാനങ്ങൾ തീരാതെ, തീരങ്ങൾ കാണാതെ; ശ്രീനാഥ് ഭാസിയുടെ ആസാദിയിലെ ഗാനം ഇതാ

Last Updated:

സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്രെയ്‌ലറിന് തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ​ഗാനവുമായി ശ്രീനാഥ് ഭാസി നായകനായ 'ആസാദി' (Azadi) ടീം. ചിത്രത്തിലെ ആദ്യ ​ഗാനം ലിറിക്കൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. മ്യൂസിക്ക് 247 ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആസാദി
ആസാദി
advertisement

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം തന്നെ ട്രെൻഡിംഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 'ആസാദി' മെയ് 9ന് തിയെറ്ററുകളിലെത്തും.

സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി.ജി. രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.

advertisement

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോ​ഗ്രാഫി- സനീഷ് സ്റ്റാൻലി, സം​ഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിം​ഗ് മിക്സിം​ഗ്- ഫസൽ‌ എ. ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ​ഗോപാലക‍ൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർ​ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി. രാജ്, വി​ഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയ്‌ലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ.

advertisement

സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Azadi | യാനങ്ങൾ തീരാതെ, തീരങ്ങൾ കാണാതെ; ശ്രീനാഥ് ഭാസിയുടെ ആസാദിയിലെ ഗാനം ഇതാ
Open in App
Home
Video
Impact Shorts
Web Stories