യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വീഡിയോയ്ക്കുള്ളിലെ പരാമർശങ്ങൾക്കെതിരേയും മൊഴി നൽകിയതായി മാലാ പാർവ്വതി ന്യൂസ് 18 നോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു. കമന്റിട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 08, 2025 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി മാലപാർവതിയുടെ യൂട്യൂബ് വീഡിയോക്ക് അശ്ലീല കമന്റ്; താരം സൈബർ പോലീസിൽ പരാതി നൽകി