രൗദ്രം എന്ന ഭാവത്തിന് മുഖത്ത് പ്രതിധ്വനിക്കുന്ന ആളുടെ വികാരത്തിന്റെ ആഴം അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും. വവ്വാൽ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നപ്പോൾ കാണുന്നത് മകരന്ദ് ദേശ്പാണ്ഡെയുടെ രൗദ്രത്തിന്റെ അതിതീവ്രമായ ഭാവമാണ്.
ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ്, ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, പ്രവീൺ ടി.ജെ., മെറിൻ ജോസ്, ഗോകുലൻ, മൻരാജ്, ജോജി കെ. ജോൺ, ഷഫീഖ്, ജയശങ്കർ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്നു.
advertisement
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി. നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം.ജെ., പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, എഡിറ്റർ- ഫാസിൽ പി. ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന- പി.ബി.എസ്., സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ. ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി.ആർ.ഒ. - എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.
Summary: Makarand Deshpande is a very popular actor among Malayali and Malayali audiences. The makers of the movie 'Vavvaal' have released a new look of the actor, who has given many good characters to Malayalis, including Pothachan in Amen. The name of Makarand Deshpande's character is Narasimha Mooppan. The first character poster of Vavvaal has now been released
