TRENDING:

സ്വന്തം പഞ്ചായത്തിനെക്കുറിച്ച് ഡോക്യൂമെന്ററി തയാറാക്കാമോ? ലോക റെക്കോർഡിന്റെ ഭാഗമാകാം

Last Updated:

ചിത്രീകരണത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിച്ച ഡോക്യൂമെന്ററികളാണ് അയയ്ക്കേണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിഭയും സന്നദ്ധതയുമുണ്ടായിട്ടും ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് അവസരം ലഭിക്കാത്ത കേരളത്തിലുള്ള കുറഞ്ഞത് ആയിരം മുതല്‍ അയ്യായിരത്തോളം കലാകാരന്മാര്‍ക്ക്  അവര്‍ ഇഷ്ടപ്പെടുന്ന മേഖലകളില്‍ (അഭിനയം,കഥാരചന, ഗാന രചന, സംവിധാനം, കാമറ, സംഗീതം,ആലാപനം എന്നിവ) അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.
advertisement

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്തി ലോകത്തിലെ മുഴുവന്‍ ദേശീയ ഗാനങ്ങളും മനഃപാഠമാക്കി പാടി ലോകത്തില്‍ ആദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയടക്കം 75ല്‍ പ്പരം രാജ്യക്കാരെ ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി ‘സല്യൂട്ട് ദി നേഷന്‍സ്’ എന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിം നിര്‍മ്മിച്ച് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയ്, തെരേസ ജോയ്, ജോയ് കെ മാത്യു എന്നിവരാണ് പുതിയ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത് .

advertisement

പുതിയൊരു ലോക റെക്കോര്‍ഡ് വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന് സ്വന്തമാക്കാനും മറ്റ് രാഷ്ട്രങ്ങളില്‍ ഉള്ളവരെ നമ്മുടെ നാട്ടിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും യുവ ജനങ്ങളില്‍ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും സാമൂഹ്യക ബോധവും ചരിത്ര  പഠന അഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും ഒരു ഡോക്യൂമെന്ററി മത്സരം സംഘടിപ്പിക്കുകയാണ്.

Also read: Oh My Darling | കമിതാക്കളെ ക്ഷണിച്ച് ‘ഓ മൈ ഡാർലിംഗ്’ ടീം റീൽസ് ചലഞ്ജ്

advertisement

വേള്‍ഡ് മദര്‍ വിഷന്റേയും കങ്കാരൂ വിഷന്റേയും ഡയറക്ടറും നടനും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ജോയ് കെ. മാത്യുവും ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവരും ചേര്‍ന്ന്  കാങ്കരു  വിഷന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ കേരളത്തിലെ ഓരോ പഞ്ചായത്തുകളിലേയും അടിസ്ഥാനപരമായ ചുരുക്കം വിവരങ്ങള്‍ (പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം, ആദ്യ പഞ്ചായത്ത്  പ്രസിഡന്റ്, സ്‌കൂളുകള്‍ കോളേജുകള്‍ ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നദികള്‍ കായലുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍, കലാ- കായിക ചലച്ചിത്ര നാടക സാഹിത്യ-സാംസ്‌കാരിക – സാമൂഹ്യ -നിയമ -പത്രപ്രവര്‍ത്തന -ആത്മീയ – രംഗത്തെ സംസ്ഥാന- ദേശീയ- അന്തര്‍ദ്ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍, സ്വന്തം പേരില്‍ ഒരു ബുക്ക് എങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍) എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വേണം നിങ്ങളുടെ ഫോണിലോ സ്വന്തം ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍.

advertisement

ചിത്രീകരണത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിച്ച ഡോക്യൂമെന്ററികളാണ് അയയ്ക്കേണ്ടത്. ഒന്നാം സമ്മാനം ഒരു ലക്ഷം  രൂപയും  പ്രശസ്തി പത്രവും രണ്ടാം സമ്മാനം 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഓരോ ജില്ലകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കുന്ന 14 ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രശസ്തി പത്രവും നല്‍കും. പ്രത്യേകം തെരഞ്ഞെടുക്കുന്ന ഗ്രൂപ്പുകള്‍ക്ക്  തുടര്‍ന്നും വിവിധ തരത്തിലുള്ള അവസരം നല്‍കുന്നതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിശദ വിവരങ്ങൾക്ക് : www.kangaroovision.com സന്ദര്‍ശിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Film/
സ്വന്തം പഞ്ചായത്തിനെക്കുറിച്ച് ഡോക്യൂമെന്ററി തയാറാക്കാമോ? ലോക റെക്കോർഡിന്റെ ഭാഗമാകാം
Open in App
Home
Video
Impact Shorts
Web Stories