ശ്രീ തേജിൻ്റെ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്, നിർമ്മാതാക്കളായ അല്ലു അരവിന്ദും ബണ്ണി വാസുലുവും കുടുംബത്തിന് സാധ്യമായ എല്ലാ വിധത്തിലും നിർലോഭമായ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീമരിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement