മലയാള സിനിമയിൽ നടനായും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും മൂന്ന് പതിറ്റാണ്ടോളം സജീവമായിരുന്ന കണ്ണൻ പട്ടാമ്പി ഇരുപത്തിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'പുലിമുരുകൻ', 'ഒടിയൻ', '12th മാൻ', 'അനന്തഭദ്രം', 'വെട്ടം', 'കീർത്തിചക്ര' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്. കൂടാതെ 'പുനരധിവാസം', 'ക്രേസി ഗോപാലൻ', 'കാണ്ഡഹാർ', 'തന്ത്ര', 'മിഷൻ 90 ഡേയ്‌സ്', 'കുരുക്ഷേത്ര', 'കിളിച്ചുണ്ടൻ മാമ്പഴം' എന്നീ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. റിലീസിനൊരുങ്ങുന്ന 'റേച്ചൽ' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
advertisement
മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ. ബോസ്, അനിൽ മേടയിൽ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 05, 2026 8:05 AM IST
