TRENDING:

ആർഭാടങ്ങളും ബഹളങ്ങളും ഇല്ല; നടൻ ആൻസൺ പോൾ തിരുവല്ലാക്കാരി നിധിയെ രജിസ്ട്രാർ ഓഫീസിൽ വച്ച് താലിചാർത്തി

Last Updated:

വിവാഹം തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച്. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ആൻസൻ പോൾ (Anson Paul) തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും ലളിതമായ ചടങ്ങിൽ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. മുൻപ് യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്.
ആൻസൺ പോൾ വിവാഹിതനായി
ആൻസൺ പോൾ വിവാഹിതനായി
advertisement

മലയാള സിനിമയിൽ പ്രേക്ഷകരുടെ ശ്രദ്ധയാർജ്ജിച്ച യുവതാരമായ ആൻസൻ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെയും ലളിതമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

മലയാളത്തിന്റെ നൂറുകോടി തിളക്കമായ 'മാർക്കോ' എന്ന ചിത്രത്തിൽ ആൻസൻ പോൾ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ആ വേഷം താരത്തിന്റെ അഭിനയജീവിതത്തിൽ നിർണായകമായി. മാർക്കോയിലൂടെയും അതിന് മുമ്പ് എബ്രഹാമിന്റെ സന്തതികൾ, ആട് 2, സോളോ, റാഹേൽ മകൻ കോര തുടങ്ങിയ മലയാള സിനിമകളിലും, തമിഴ് സൂപ്പർഹിറ്റ് ചിത്രമായ റെമോയിലെയും ശ്രദ്ധേയമായ വേഷങ്ങൾ ആൻസൻ പോൾ കൈകാര്യം ചെയ്തിരുന്നു.

advertisement

അടുത്തിടെ നടൻ വിഷ്ണു ഗോവിന്ദനും തന്റെ വിവാഹം ലളിതമാക്കിയിരുന്നു. ചേർത്തല സബ്-റജിസ്ട്രർ ഓഫീസിൽ വച്ച് വിഷ്ണുവും അഞ്ജലി ഗീതയും വിവാഹിതരാവുകയായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപായിരുന്നു വിഷ്ണു ഗോവിന്ദന്റേയും ഗീതയുടെയും വിവാഹം.

മലയാള സിനിമാ ലോകത്ത് ഒരു മികച്ച നടനെന്ന നിലയിൽ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന ആൻസൺ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ആരാധകരും മറ്റുള്ളവരും സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ആശംസകൾ നേർന്നു.

advertisement

Summary: Malayalam actor Anson Paul got married to Nidhi Ann in an unostentatious ceremony held in a sub-registrar office. The kept it minimal and the couple are seen cutting a cake soon after the ceremony got over. Bride Nidhi Ann is a native of Tiruvalla

മലയാളം വാർത്തകൾ/ വാർത്ത/Film/
ആർഭാടങ്ങളും ബഹളങ്ങളും ഇല്ല; നടൻ ആൻസൺ പോൾ തിരുവല്ലാക്കാരി നിധിയെ രജിസ്ട്രാർ ഓഫീസിൽ വച്ച് താലിചാർത്തി
Open in App
Home
Video
Impact Shorts
Web Stories