TRENDING:

ഗുസ്തിതാരങ്ങളുടെ സമരത്തെ പിന്തുണച്ച് ടൊവിനോ; എതിർപക്ഷത്തു നിൽക്കുന്നവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ

Last Updated:

രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോകരുതെന്ന് ടൊവീനോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് നടൻ ടൊവിനോ തോമസ്. രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോകരുതെന്ന് ടൊവീനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
advertisement

എതിർപക്ഷത്തു നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഗുസ്തിതാരങ്ങൾ തഴയപ്പെട്ടുകൂടായെന്നും ടൊവീനോ നിലപാട് വ്യക്തമാക്കി.

“അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തിപിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനകൾ വേണ്ട, പക്ഷേ, നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്തു നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഗുസ്തിതാരങ്ങൾ തഴയപ്പെട്ടുകൂടാ”- പോസ്റ്റിൽ ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ.

ലൈംഗിക പീഡന ആരോപണം നേരിടുന്ന റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് എന്നിവരുടെ നേത‍ൃത്വത്തിലാണ് സമരം തുടരുന്നത്.

advertisement

Also Read- ‘അവർ പോരാട്ടം തുടരട്ടേ’ ; ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് സൗരവ് ഗാംഗുലി

ഗുസ്‌തി താരങ്ങളുടെ സമരത്തിൽ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയും യുണൈറ്റഡ് വേൾഡ് റെ‌സ്‌ലിംഗും ഇടപെട്ടിരുന്നു. സമരം ചെയ്യുന്ന താരങ്ങളുമായി IOC ഭാരവാഹികൾ ചർച്ച നടത്തും.താരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേസിൽ പക്ഷപാതമില്ലാതെ അന്വേഷണം നടത്തണമെന്നും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് IOA നിർദേശം നൽകി.

മാസങ്ങളായി സമരത്തെ നിരീക്ഷിക്കുകയാണെന്നും ഗുസ്‌തി താരങ്ങളുടെ അറസ്റ്റിനെയും അറസ്റ്റ് ചെയ്‌ത രീതിയേയും അപലപിക്കുന്നു എന്ന് യുണൈറ്റഡ് വേൾഡ് റെ‌സ്‌ലിംഗ് വ്യക്തമാക്കി. സംഭവത്തിൽ നിഷ്‌പക്ഷ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് വൈകിയാൽ, സംഘടനയ്ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും യുണൈറ്റഡ് വേൾഡ് റെ‌സ്‌ലിംഗ് അറിയിച്ചു. ഗുസ്‌തി താരങ്ങളുടെ അവകാശങ്ങൾക്കായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം ജൂൺ അ‍ഞ്ചിന് ആർഎസ്എസ്സും മഹന്തുകളും ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പിന്തുണച്ച് അയോധ്യയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗുസ്തിതാരങ്ങളുടെ സമരത്തെ പിന്തുണച്ച് ടൊവിനോ; എതിർപക്ഷത്തു നിൽക്കുന്നവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ
Open in App
Home
Video
Impact Shorts
Web Stories