TRENDING:

'ഏറെ ആഗ്രഹിച്ച ഒരു കാര്യം; ഒരു വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ മമ്മൂട്ടി

Last Updated:

1989 ൽ റിലീസ് ചെയ്ത ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പ്രേക്ഷകർക്ക് ആവേശം പടർത്തി മറ്റൊരു ക്ലാസിക് ചിത്രം കൂടി റീ റീലിസിനൊരുങ്ങുകയാണ് . മലയാളത്തിലെ എവർഗ്രീൻ ചിത്രം 'ഒരു വടക്കൻ വീരഗാഥ' ആണ് വീണ്ടും തീയേറ്ററുകളിൽ എത്തുന്നത് . 4 കെ ദൃശ്യമികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989 ൽ റിലീസ് ചെയ്ത ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്.
advertisement

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടി കൊടുത്ത ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  മികച്ച തിരക്കഥ,മികച്ച പ്രൊഡക്ഷൻ ഡിസൈൻ,മികച്ച വസ്ത്രാലങ്കാരം(പി. കൃഷ്ണമൂർത്തി) എന്നിങ്ങനെ ചിത്രത്തിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.4 ദേശിയ ചലച്ചിത്ര അവാർഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി

advertisement

"മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും പ്രിയപ്പെട്ട എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച് 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്യുകയാണെന്നും"താരം പറഞ്ഞു.

വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും (പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണെന്നും  മമ്മൂട്ടി വ്യക്തമാക്കി.3 വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്.മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നേരത്തെ മമ്മൂട്ടി നായകനായ "പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രവും റീറിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ആവനാഴി, അമരം തുടങ്ങിയ ചിത്രങ്ങളും റീറിലീസിന് ഒരുങ്ങുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഏറെ ആഗ്രഹിച്ച ഒരു കാര്യം; ഒരു വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ മമ്മൂട്ടി
Open in App
Home
Video
Impact Shorts
Web Stories