TRENDING:

എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ

Last Updated:

ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ എ ആർ റഹ്‌മാൻ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി മക്കളായ ഖദീജയും റഹീമയും. റഹ്‌മാനെ അപമാനിക്കരുതെന്നും വിയോജിപ്പുകൾ മാന്യമായ രീതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ട മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ കുറിപ്പ് പങ്കുവെച്ചാണ് അവർ പിന്തുണ അറിയിച്ചത്.

advertisement
ബോളിവുഡിലെ 'വർഗീയ' ചിന്താഗതികളെക്കുറിച്ചും 'ഛാവ' എന്ന ചിത്രം വിഭാഗീയത മുതലെടുക്കുന്നുവെന്നുമുള്ള പരാമർശങ്ങൾക്ക് പിന്നാലെ എ ആർ റഹ്‌മാനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റഹ്‌മാന്റെ മക്കളായ ഖദീജയും റഹീമയും. 'വിയോജിക്കാം, പക്ഷേ അപമാനിക്കരുത്' എന്ന മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനെ പിന്തുണച്ച് ഇരുവരും രംഗത്തെത്തി.
എ ആർ റഹ്മാനും കുടുംബവും
എ ആർ റഹ്മാനും കുടുംബവും
advertisement

റഹ്‌മാൻ 'തമിഴ്‌നാടിനും ഇന്ത്യയ്ക്കും അപമാനമാണ്' എന്ന് വിശേഷിപ്പിച്ച ഒരു കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കൈലാസ് തന്റെ കുറിപ്പ് ആരംഭിച്ചത്. "വിയോജിക്കാം, പക്ഷേ അപമാനിക്കരുത്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് എ ആർ റഹ്‌മാനെ കുറ്റപ്പെടുത്തുന്നവർ ഒരു അടിസ്ഥാന കാര്യം മറന്നുപോവുകയാണ്. അദ്ദേഹത്തിന് തോന്നിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹത്തിന്റെ അവകാശമാണ്," കൈലാസ് കുറിച്ചു.

തന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ റഹ്‌മാന് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം കുറിപ്പിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: "നിങ്ങൾക്ക് അദ്ദേഹത്തോട് വിയോജിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാനാകില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വെറും വിയോജിപ്പല്ല, മറിച്ച് വ്യക്തിഹത്യയും അധിക്ഷേപവുമാണ്."

advertisement

വിമർശനത്തിന്റെ പേരിൽ റഹ്‌മാനെ അധിക്ഷേപിക്കുന്നവരെ കൈലാസ് ചോദ്യം ചെയ്തു. "ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ഒരു കലാകാരനെ 'അപമാനം' എന്ന് വിളിക്കുന്നതും, അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും, അദ്ദേഹത്തിന്റെ അനുഭവങ്ങളെ 'വിക്ടിം കാർഡ്' (ഇരവാദം) എന്ന് വിളിച്ച് പരിഹസിക്കുന്നതും വിമർശനമല്ല. അത് അഭിപ്രായത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന 'വെറുപ്പിന്റെ ഭാഷ' ആണ്." ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിലെത്തിച്ച, തലമുറകളെ സ്വാധീനിച്ച ഒരു വ്യക്തിയാണ് റഹ്‌മാനെന്നും അദ്ദേഹം ഓർമിപ്പിച്ചു.

"വർഷങ്ങളായി തമിഴ് സംസ്‌കാരത്തിനും ഇന്ത്യൻ സിനിമയ്ക്കും ആഗോള സംഗീതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ഒരു വ്യക്തിപരമായ അഭിപ്രായ പ്രകടനത്തോടെ ഇല്ലാതാകുന്നതല്ല. ഒരു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തോട് നിങ്ങൾക്ക് വിയോജിക്കാം, തർക്കിക്കാം. അത് ന്യായമാണ്. എന്നാൽ പരസ്യമായി അപമാനിക്കുന്നതും അദ്ദേഹത്തെ നിശബ്ദനാക്കാൻ വേണ്ടി സ്വഭാവഹത്യ നടത്തുന്നതും ശരിയല്ല. വിമർശകർക്കുള്ള അതേ ആവിഷ്‌കാര സ്വാതന്ത്ര്യം റഹ്‌മാനുമുണ്ട്," കൈലാസ് കുറിച്ചു.

advertisement

എ ആർ റഹ്‌മാന്റെ മക്കളുടെ പ്രതികരണം

കൈലാസ് മേനോന്റെ പോസ്റ്റിന് താഴെ കൈയടിക്കുന്ന ഇമോജികളും ഹാർട്ട് ഇമോജിയും നൽകിയാണ് മകൾ ഖദീജ പ്രതികരിച്ചത്. കൂടാതെ, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഈ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. "യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ എന്നെ അന്വേഷിച്ച സുഹൃത്തുക്കളെ ദൈവം അനുഗ്രഹിക്കട്ടെ," എന്നൊരു കുറിപ്പും ഖദീജ പങ്കുവെച്ചു.

മറ്റൊരു മകളായ റഹീമയും പിതാവിനെ പിന്തുണച്ചുകൊണ്ടുള്ള കൈലാസിന്റെ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, മകൻ അമീൻ ഈ വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A.R. Rahman’s daughters, Khatija and Raheema, have responded to the ongoing cyber attacks against their father following his remarks on communalism in Bollywood. They expressed their support by sharing a post by Malayalam music composer Kailas Menon, who urged people not to insult Rahman and to express disagreements in a respectful manner. In his post, Kailas Menon noted that the personal attacks and character assassination directed at the legendary musician cross the line into "hate speech." He emphasized that while one has the right to disagree with Rahman's opinions, it is unjust to humiliate him or question his integrity.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
Open in App
Home
Video
Impact Shorts
Web Stories