TRENDING:

'ഞങ്ങൾ റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല' എന്ന് 'സിക്കാഡ' സിനിമയുടെ അണിയറപ്രവർത്തകർ; ലക്ഷ്യമിടുന്നത് ഇത്

Last Updated:

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെക്കുന്നില്ല എങ്കിലും, അണിയറപ്രവർത്തകരുടെ മുന്നിൽ ഒരു വലിയ ലക്ഷ്യമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘ഗോൾ’ ഫെയിം രജിത്ത് സി.ആർ. നായകനാവുന്ന മലയാള ചിത്രം 'സിക്കാഡ'യുടെ റിലീസ് മുൻ നിശ്ചയപ്രകാരം ഓഗസ്റ്റ് മാസം ഒൻപതിന് തന്നെയെന്ന് അണിയറപ്രവർത്തകർ. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മറ്റു ചിത്രങ്ങൾ റിലീസ് മാറ്റിവെക്കുന്ന സാഹചര്യത്തിൽ 'സിക്കാഡ' റിലീസ് മാറ്റുന്നില്ലെങ്കിലും, അതിനൊരു പ്രത്യേകത കൂടിയുണ്ട്.
സിക്കാഡ
സിക്കാഡ
advertisement

സംവിധായകൻ ശ്രീജിത്ത് ഇടവന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ നൽകുന്ന വിശദീകരണം ഇങ്ങനെ: "പ്രിയപ്പെട്ടവരേ, അറിയാം, വയനാട് അനുഭവിക്കുന്ന വേദനയിൽ നിന്ന് നമ്മളാരും ഇനിയും മുക്തരായിട്ടില്ല. ലോകം മുഴുവൻ വയനാടിനൊപ്പം നിൽക്കുമ്പോൾ ഞങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി കൂടപ്പിറപ്പുകൾക്ക് സഹായമെത്തിക്കുവാൻ ശ്രമിക്കുകയാണ്. അതിന്റെ ആദ്യ പടിയെന്നോണം, ഞങ്ങളുടെ സിനിമ 'സിക്കാഡ' ഈ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും. എന്തുകൊണ്ട് റിലീസ് നീട്ടിവയ്ക്കുന്നില്ല? ഉത്തരമുണ്ട്. ഈ സിനിമയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് വലിയൊരു വിഹിതം വയനാടിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ സിനിമ ഓഗസ്റ്റ് ഒൻപതിന് തന്നെ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ വിജയ പരാജയങ്ങൾക്കപ്പുറം, സദുദ്ദേശത്തോടെ മുന്നോട്ടു പോകുകയാണ്. ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ഈ തീരുമാനത്തിന് നിങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയോടെ."

advertisement

രജിത്ത് സി.ആർ., ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’ പാന്‍ ഇന്ത്യന്‍ സിനിമയായാണ് അവതരണം. ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്ന സര്‍വവൈവല്‍ ത്രില്ലർ ചിത്രമായ ‘സിക്കാഡ’ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.

ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീജിത്ത്, സിക്കാഡയുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. നാലുഭാഷകളിലും വ്യത്യസ്ത ഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്.

advertisement

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വഹിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിറ്റിംഗ്- ഷൈജിത്ത് കുമരന, ഗാനരചന– വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ. മത്തായി, ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ- സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം– ഫസല്‍ എ. ബക്കര്‍, സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം– ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം– ജെസിയ ജോര്‍ജ്, നൃത്തസംവിധാനം– റ്റീഷ്യ, മേക്കപ്പ്- ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ്– അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍– മഡ് ഹൗസ്. ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ‘സിക്കാഡ’യുടെ ലോക്കേഷൻസ്. പി.ആര്‍.ഒ.– എ.എസ്. ദിനേശ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞങ്ങൾ റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല' എന്ന് 'സിക്കാഡ' സിനിമയുടെ അണിയറപ്രവർത്തകർ; ലക്ഷ്യമിടുന്നത് ഇത്
Open in App
Home
Video
Impact Shorts
Web Stories