സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇൻ്ററാക്ടീവ് എ.ആർ. എക്സ്പീരിയൻസിൽ പ്രേക്ഷകർക്ക് 360 ഡിഗ്രി ഇടപഴകൽ സാധ്യമാകുന്നു. പ്രേക്ഷകർക്ക് ഏതൊരു സ്മാർട്ട് ഫോണിലോ ടാബ്‌ലറ്റിലോ ലിങ്ക് വഴിയോ QR കോഡ് സ്‌കാൻ ചെയ്തോ എവിടെയും എളുപ്പത്തിൽ ഇത് ഉപയോഗിക്കാം.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റാവിയൻ ടെക്നോളജീസിൻ്റെ CEO അനുപം സൈകിയയും സീനിയർ ടെക്നോ-ക്രിയേറ്റീവ് അസോസിയേറ്റായ നാരായൺ നായർ, മനോജ് മേനോൻ എന്നിവരടങ്ങുന്ന ടീമാണ് എ.ആർ. എക്സ്പീരിയൻസ് 'ഗോള'ത്തിനായി തയാറാക്കിയത്. ഇൻ്ററാക്ടീവ് എ.ആർ. ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് സാധ്യത 'ഗോള'ത്തിന് മാത്രമല്ല, കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽതന്നെ ഒരു നാഴികക്കല്ലാണ്.
advertisement
ഇമേജ് - വീഡിയോ എഡിറ്റിംഗ്, 3D മോഡലിംഗ്, ആനിമേഷൻ തുടങ്ങിയവ കൂടാതെ ആഴത്തിലുള്ള അനുഭവം ഒരുക്കുന്നതിന് ന്യൂതന സോഫ്റ്റ് വെയറുകളും എ.ഐ സാങ്കേതികതയും ഉപയോഗിച്ചു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പഴഞ്ചൻ രീതികൾ മാറി പുത്തൻ സാങ്കേതികതയുടെ പിൻബലത്തിൽ പ്രേക്ഷകർകൂടി ഭാഗമാകുന്ന ഈ ശ്രമം, സിനിമയിലെ മാർക്കറ്റിംഗ്-കമ്മ്യൂണിക്കേഷൻ രംഗത്ത് ഒരു പുതിയ തുടക്കമാകുന്നു.
സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, വിഷ്വൽ ഇഫക്ട്സ്- പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി- ജെസ്റ്റിൻ ജെയിംസ്, ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ, പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. ശ്രീ പ്രിയ കംമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഗോളം' വിതരണം ചെയ്യുന്നത്. 2024 ജൂൺ 07 ന് ചിത്രം തിയേറ്ററുകളിലെത്തും. AR ലിങ്ക്: https://golamar.in