ബ്ലസ്സിയുടെ സംവിധാനത്തിൽ, മോഹൻലാൽ, ജയപ്രദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാർ, മൈക്ക്, ഖൽബ്, യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.
'ഹാഫ്' മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സർവൈവൽ, ഐഡിൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന സംഘർഷങ്ങളും, മിസ്റ്ററിയും പോസ്റ്ററിൽ നിറയുന്നു.
രാജസ്ഥാനിലെ ജയ്സാൽമീറാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. 120ഓളം ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്സാൽമീറിൽ നടന്നത്. പീരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ. വിശാലമായ ക്യാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിറസാന്നിദ്ധ്യമുണ്ട്.
advertisement
പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ് നായകാനാകുന്നു. ഐശ്വര്യാ രാജാണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.
മലയാള താരങ്ങളല്ലാത്തവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ളവരാണ്. സംജാദും പ്രവീൺ വിശ്വനാഥുമാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്. റെയ്ഡ്2, ദിനൈറ്റ് കംസ് ഫോർ അസ്, (the night comes for us) തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ.
സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- പാപ്പിനു, എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്. ലൂസിഫർ. എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻ ദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ.
കോസ്റ്റ്യും ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജർ - സജയൻ ഉദിയൻകുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി.ആർ.ഒ.- വാഴൂർ ജോസ്.
