'പകൽ', 'നഗരം', 'വൈരം', 'കിണർ' തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയ ചിത്രത്തിലും സമകാലീന സംഭവങ്ങളെ കോർത്തിണക്കി, ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. രജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബിൻ ജേക്കബ് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റർ- വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, കല-ത്യാഗു തവന്നൂർ, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, സഹ സംവിധാനം-
advertisement
ഷമീർ പായിപ്പാട്. മനു മഞ്ജിത് എഴുതിയ വരികൾക്ക് മിനീഷ് തമ്പാൻ സംഗീതം പകർന്നു. സുധീപ് കുമാർ,നസീർ മിന്നലെ,എം എ നിഷാദ് എന്നിവരാണ് ഗായകർ.
ഓഡിയോഗ്രാഫി- ഗണേശ് മാരാർ, ഗ്രാഫിക്സ്- ലൈവ് ആക്ഷൻ, സ്റ്റിൽ- അജി മസ്കറ്റ്, ഡിസൈൻ- യെല്ലോ ടൂത്ത്സ്, സ്റ്റുഡിയോ-ചിത്രാഞ്ജലി, വിതരണം- മാൻ മീഡിയ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Malayalam movie Lurk starring Saiju Kurup, Aju Varghese and Manju Pillai is the lead roles wrapped up in the Kuttikkanam area in Kerala