TRENDING:

പിറവത്ത് 'പാണ്ഡവ ലഹള'; മുൻനിരയിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ

Last Updated:

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവ ലഹള' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ തുടങ്ങി. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ. എന്നിവർ നിർമ്മിക്കുന്ന എട്ടാമത്തെ സിനിമയായ 'പാണ്ഡവ ലഹള'യുടെ സ്വിച്ചോൺ നിർമ്മാതാവ് ആൻ നിർവ്വഹിച്ചു.
പാണ്ഡവ ലഹള
പാണ്ഡവ ലഹള
advertisement

ഇന്ദ്രൻസ്, ജഗദീഷ്, പ്രാഗ് സി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ്) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമാ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.

Also read: 2024ലെ ആദ്യ മഞ്ജു വാര്യർ ചിത്രം; ‘ഫുട്ടേജ്' ഓഗസ്റ്റ് മാസത്തിൽ

മുഴുനീള ഹാസ്യ സിനിമയായ 'പാണ്ഡവ ലഹള' യുടെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.

advertisement

സംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽ കോട്ട,

കല- ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ- വി.എസ്. വിനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജി. രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ- സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ- ആന്റോ, പ്രാഗ് സി, സ്റ്റിൽസ്- രാംദാസ് മാത്തൂർ, വിഎഫ്എക്സ്- അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ. - എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie Pandava Lahala begins shooting in Piravom

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പിറവത്ത് 'പാണ്ഡവ ലഹള'; മുൻനിരയിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ
Open in App
Home
Video
Impact Shorts
Web Stories