ഒന്നാം ഭാഗത്തിൽ അജുവിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോയതെങ്കിൽ രണ്ടാം ഭാഗത്തിൽ സിപിഒ അമ്പിളി രാജുവിനെ കേന്ദ്രീകരിച്ചുള്ള മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമ്പളി രാജു പ്രതിയോ ഇരയോ എന്ന ചോദ്യവും ഉത്തരവുമായിരിക്കും രണ്ടാം സീസൺ. ഇന്ദ്രന്‍സാണ് സിപിഒ അമ്പിളി രാജുവിനെ അവതരിപ്പിക്കുന്നത്.
ഒന്നാം ഭാഗത്തിലെ പ്രധാനതാരങ്ങളായ അജു വര്‍ഗീസും ലാലും രണ്ടാം ഭാഗത്തിലുമുണ്ട്. അര്‍ജുന്‍ രാധാകൃഷ്ണനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും സീരിസിലെത്തുന്നുണ്ട്.
advertisement
ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂചടെ ശ്രദ്ധേയനായി മാറിയ അഹമ്മദ് കബീറാണ് ക്രൈ ഫയൽ സീസൺ 2 സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗവും ഇദ്ദേഹത്തിന്റെ മനോഹരമായ സംവിധാനമായിരുന്നു. ഹിഷാം അബ്‍ദുൾ വഹാബാണ് സംഗീതം ഒരുക്കിയത്. 2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. രണ്ടാം ഭാഗത്തിലും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ്.
കേരള ക്രൈം ഫയല്‍സ് സീസണ്‍ 2-വിന്റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് വർഷങ്ങൾക്ക് ശേഷം ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ലാൽ എന്നിവർ ഒന്നിച്ചിരിക്കുന്നു എന്നതാണ്. പഞ്ചാബി ഹൗസിലൂടെ മലയാളികൾക്ക് നർമ്മരസമായ സംഭാഷണങ്ങൾ പകർന്ന മൂവരും ഇത്തവണ ക്രൈം ത്രില്ലറിലേക്കാണ് മാറിയിരിക്കുന്നത്. രമണനും ഉത്തമനും സിക്കന്ദർ സിംഗും ചേർന്ന് മലയാളികളെ ചിരിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ജൂൺ 20-മുതൽ സ്ട്രീമിംഗ് ആരംഭിച്ച ക്രൈം ഫയൽസിലൂടെ സസ്‌പെൻസ് നിറഞ്ഞ ക്രൈം ത്രില്ലറിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.