അച്ഛമ്മ ആദ്യമായി താലോലിച്ച പേരക്കുട്ടിയാണ് മൂത്ത മകൻ ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മകൾ പ്രാർത്ഥന. തിരുവനന്തപുരത്തെ വീടിന്റെ പേരും പ്രിയപ്പെട്ട കൊച്ചുമകളുടേതു തന്നെ. ഒരുകാലത്തു അച്ഛമ്മയുടെ കയ്യിലിരുന്ന കൊച്ചുകുഞ്ഞു ഇന്നിപ്പോൾ അച്ഛമ്മയോളം വലുതായി ഒപ്പം നിന്നും നൃത്തം ചെയ്യാറായി.
പ്രാർത്ഥനയുടെ അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാം സിനിമയിലെത്തും മുൻപേ വെള്ളിവെളിച്ചത്തെ മിന്നും താരമായ അച്ഛമ്മക്ക് ക്യാമറയും നൃത്തവുമൊന്നും പുത്തരിയല്ല എന്നതുകൊണ്ട് പതിനാറുകാരിയായ പ്രാർത്ഥനയ്‌ക്കൊപ്പം നൃത്തത്തിൽ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. (വീഡിയോ ചുവടെ)
advertisement
എന്നാൽ കൊച്ചുമകളുടെ മോഡേൺ നൃത്ത ചുവടുകൾ അത്ര പരിചയമില്ല ഈ അച്ഛമ്മയ്ക്ക്. 'സാവേജ് ലവ്' എന്ന ഗാനത്തിന് തന്നാലാവും വിധം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്നുണ്ട്. പ്രാർത്ഥന ചെയ്യുന്നത് പോലെ അനുകരിച്ചാണ് നൃത്ത ചുവടുകൾ എന്ന് മാത്രം.
പക്ഷെ ഏറ്റവും ഒടുവിൽ ഇരുവരും കൂടിയുള്ള പൊട്ടിച്ചിരിയിലാണ് ഈ നൃത്തം അവസാനിച്ചതെന്നു മാത്രം.