TRENDING:

'ഓണസദ്യ പോലെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ല'; ഓണമാഘോഷിച്ച് മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ

Last Updated:

കേരളത്തോടുള്ള ഇഷ്ട്ടം കാരണമാണ് കൊച്ചിയിലേക്ക് താമസം മാറിയതെന്നും പ്രാചി ന്യൂസ് 18നോട് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സജീവ് സി വാര്യർ
 പ്രാചി തെഹ്‌ലാൻ
പ്രാചി തെഹ്‌ലാൻ
advertisement

മാമാങ്കത്തിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടി പ്രാചി തെഹ്‌ലാൻ ഓണാഘോഷത്തിന്റെ ആവേശത്തിലാണ്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകരേറ്റെടുത്തതിന്റെ സന്തോഷത്തിൽക്കൂടിയാണ് പ്രാചി. ഓണസദ്യ പോലെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ല. മമ്മൂട്ടിയെ വലിയ ആരാധനയും ഇഷ്ടവുമാണ്. മലയാളസിനിമയെ മാത്രമല്ല, കേരളത്തെയും മലയാളികളെയൊന്നാകെയും ഇഷ്ടമാണെന്നും അതിനാലാണ് കൊച്ചിയിലേക്ക് മാറിയതെന്നും പ്രാചി ന്യൂസ് 18നോട് പറഞ്ഞു.

ഓണസദ്യയുണ്ടുവല്ലോ. ഓണത്തെക്കുറിച്ച് ആദ്യം കേട്ടതോർമയുണ്ടോ? അന്ന് കേട്ടതും ഇപ്പോൾ നേരിട്ടറിയുന്നതുമായ ഓണത്തെക്കുറിച്ച് പറയാമോ?

സ്കൂളിൽ പഠിക്കുമ്പോഴാണ് കേരളത്തിലെ ഓണാഘോഷത്തെക്കുറിച്ച് അറിഞ്ഞത്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട അസുരരാജാവ് ഓരോ വർഷവും തന്റെ പ്രജകളെക്കാണാൻ വരുന്നു എന്ന വിശ്വാസം- അത് വലിയ കൗതുകമുണ്ടാക്കിയിരുന്നു. എല്ലാവരും ഒന്നുപോലെ സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു എന്നതും അതിശയകരമായിത്തോന്നി. 2019ൽ ഓണനാളുകളിലാണ് മാമാങ്കത്തിന്റെ ഷൂട്ടിനായി ഞാനിവിടെയായിരുന്നു. എല്ലാ അർത്ഥത്തിലുമുള്ള ഉത്സവമാണ് ഓണമെന്ന് അന്ന് കണ്ടറിഞ്ഞു. നഗരങ്ങളിലെ ആഘോഷവും നാട്ടിൻപുറങ്ങളിലെ ശാലീനസൗന്ദര്യവും എല്ലാമനുഷ്യരുടെയും സന്തോഷമുള്ള മുഖങ്ങളും എല്ലാം ഈ ആഘോഷത്തിന് വലിയ മാനങ്ങൾ നൽകുന്നുണ്ട്.

advertisement

ഇത്തരത്തിലൊരാഘോഷം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. മാമാങ്കത്തിന്റെ സെറ്റിലുള്ളപ്പോഴാണ് ആദ്യമായി ഓണസദ്യ കഴിക്കുന്നത്. ഓണസദ്യപോലെ വിഭവസമൃദ്ധമായ ആഹാരം വേറൊന്നില്ല. പാകംചെയ്യുന്നവരുടെ സ്നേഹം കൂടി ചേർന്നതാണ് രുചി എന്നൊക്കെ പറയാറില്ലേ. അത് യഥാർഥത്തിൽ അറിയുന്നത് ഓണസദ്യ കഴിക്കുമ്പോളാണ്. എല്ലാ രസങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ഭക്ഷണമാണ് ഓണസദ്യ. ഈ വർഷവും ആ സ്വാദ് ഞാനറിയുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഇന്ന് ഓണസദ്യ കഴിച്ചത്.

കേരളത്തോട് താത്പര്യമുണ്ടാകാൻ എന്താണ് കാരണം? എന്തൊക്കെയാണ് ആകർഷിക്കുന്നത്?

കേരളം ദൈവത്തിന്റെ നാടെന്നല്ലേ അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ മേഖലയിൽ നിന്ന് എത്രയോ പേർ വിനോദസഞ്ചാരികളായെത്തുന്നു ഇവിടെ. കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമൊക്കെ ലോകപ്രശസ്തമാണ്. അത് എന്നെയും വല്ലാതെ ആകർഷിച്ചു. ഓണസദ്യ മാത്രമല്ല, ഇവിടത്തെ വിവിധ രുചികൾ ഹൃദയം കവരുന്നതാണ്. ഇതു മാത്രമല്ല. അഭിനേത്രി എന്ന നിലയിലും ഈ നാട് എന്നെ വല്ലാതെ ആകർഷിക്കുന്നു. ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ എപ്പോഴും കേരളത്തിൽ നിന്നാണ്. ഇവിടത്തെ സിനിമകളുടെ പ്രമേയം വളരെ വ്യത്യസ്തമാണ്. അതുപോലെ ഈ നാട്ടിലെ സമാധാനം എടുത്തുപറയേണ്ടതാണ്. ഡെൽഹിയെപ്പോലെ കേരളത്തെ എന്റെ നാട് എന്നു പറയാൻ എനിക്കിഷ്ടമാണ്.

advertisement

മലയാളത്തിലെ അരങ്ങേറ്റ സിനിമയിലെ നായകൻ മമ്മൂട്ടിയായിരുന്നല്ലോ. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങൾ വിവരിക്കാമോ?

പ്രതിഭ നിറഞ്ഞ നടനാണ് മമ്മൂട്ടി. വളരെ നല്ല മനുഷ്യനുമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധികയായി മാറുകയായിരുന്നു, ഇപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കാൻ എനിക്ക് ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. മനുഷ്യനെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തോട് നമുക്ക് വളരെവളരെ ഇഷ്ടം തോന്നും. ഒപ്പം പ്രവർത്തിക്കുമ്പോൾ നമുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിക്കൂടി വരും. മമ്മുക്കയെ കാണാനും സംസാരിക്കാനുമുള്ള ഓരോ അവസരവും എനിക്ക് വളരെ വിലപ്പെട്ടതാണ്.

advertisement

സ്പോർട്സ് താരമെന്ന നിലയിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും പ്രവർത്തിച്ചയാളാണ് താങ്കൾ. വ്യത്യസ്തമായ ഈ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ എന്തുതോന്നുന്നു?

സ്‌പോർട്‌സ് റിയലാണ്, സിനിമകൾ റീലാണ് .. വളരുന്ന നാളുകളിൽ സ്പോർട്സ് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഞാൻ സ്പോർട്സ് താരമായി. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചു. ഇപ്പോൾ ഞാൻ മാനസികമായി കൂടുതൽ കരുത്തുകാണിക്കേണ്ട സിനിമകൾ ആസ്വദിക്കുകയാണ്. ഈ രംഗം വളരെ ക്രിയാത്മകവും അതിന്റേതായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. എന്റെ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു .. ഒരു കായിക വനിത എന്ന നിലയിൽ പ്രവർത്തിച്ചതും ഇപ്പോൾ ഒരു അഭിനേത്രി എന്ന നിലയിൽ പ്രവർത്തിക്കുന്നതും.

advertisement

ജെന്റിൽമാൻ -2 ൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടുകഴിഞ്ഞല്ലോ. അതേക്കുറിച്ച് പറയാമോ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടൻ ഷൂട്ട് തുടങ്ങും. കോവിഡിന് ശേഷം ഒരു വലിയ ബാനറുമായി സിനിമാ രംഗത്തേക്ക് തിരിച്ചുവരുന്നതിൽ ആവേശത്തിലാണ് ഞാൻ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും, ഇത് എന്റെ മുൻ കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഓണസദ്യ പോലെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ല'; ഓണമാഘോഷിച്ച് മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ
Open in App
Home
Video
Impact Shorts
Web Stories