TRENDING:

നമ്മുടെ മമിതയെ തമിഴകം കൊണ്ടുപോയി; ദളപതി 69ൽ വിജയ്‌ക്കൊപ്പം

Last Updated:

ദളപതിയുടെ ചിത്രത്തിൽ പ്രേമലുവിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം ഭാഷാഭേദമന്യേ നേടിയ യങ് സെൻസേഷൻ താരം മമിതാ ബൈജു കൂടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദളപതി വിജയുടെ (Thalapathy Vijay) സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെ ഒഫീഷ്യലായി പ്രൊഡക്ഷൻ ഹൗസ് ഇന്നലെയും ഇന്നുമായി പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാ ഹെഡ്ഗെയും ചിത്രത്തിലെത്തുന്നു എന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു. ഇപ്പോളിതാ മലയാളികളുടെ പ്രിയ താരം മമിതാ ബൈജുവും ദളപതി 69ന്റെ ഭാഗമാകുന്നു എന്ന് നിർമ്മാണകമ്പനി വെളിപ്പെടുത്തുന്നു.
മമിതാ ബൈജു
മമിതാ ബൈജു
advertisement

കേരളത്തിൽ വലിയ ആരാധകരുള്ള ദളപതിയുടെ ചിത്രത്തിൽ പ്രേമലുവിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം ഭാഷാഭേദമന്യേ നേടിയ യങ് സെൻസേഷൻ താരം മമിതാ ബൈജു കൂടി എത്തുമ്പോൾ ഓരോ മലയാളി പ്രേക്ഷകനും അഭിമാനവും ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കുകയും ചെയ്യുന്നു.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ. നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

Also read: Thapalathy Vijay | ദളപതി വിജയ്ക്കൊപ്പം ബോബി ഡിയോളും; 'ദളപതി 69' ഔദ്യോഗിക പ്രഖ്യാപനം

advertisement

ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്‌ഡേറ്റും നൽകുന്ന പ്രതീക്ഷകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. പി.ആർ.ഒ. : പ്രതീഷ് ശേഖർ.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നമ്മുടെ മമിതയെ തമിഴകം കൊണ്ടുപോയി; ദളപതി 69ൽ വിജയ്‌ക്കൊപ്പം
Open in App
Home
Video
Impact Shorts
Web Stories