Thapalathy Vijay | ദളപതി വിജയ്ക്കൊപ്പം ബോബി ഡിയോളും; 'ദളപതി 69' ഔദ്യോഗിക പ്രഖ്യാപനം

Last Updated:

ബോളിവുഡ് നായകനും വിജയ് ടീമിനൊപ്പം ചേരുന്നുവെന്ന വിശേഷം പുറത്തുവരുന്നു

ദളപതി 69
ദളപതി 69
സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരെ തന്റെ ജീവനും ജീവിതവുമായി ചേർത്ത് നിർത്തിയ ദളപതി വിജയ് (Thalapathy Vijay) അഭിനയിക്കുന്ന 69-ാം ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച വിജയ് എന്ന താരവും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എച്ച്. വിനോദും സൗത്ത് ഇന്ത്യൻ സംഗീത സംവിധാനത്തിലെ മാന്ത്രികൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാകും. എന്നാലിപ്പോൾ, ബോളിവുഡ് നായകനും ഇവർക്കൊപ്പം ചേരുന്നുവെന്ന വിശേഷം പുറത്തുവരുന്നു. നടൻ ബോബി ഡിയോൾ ദളപതി 69ന്റെ ഭാഗമാകും.
ഇലക്ട്രിഫൈയിങ് പ്രകടനങ്ങിലൂടെ തന്റെ ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസയും ലോകമെമ്പാടും ആരാധകവൃന്ദവുമുള്ള വിജയ് അതുല്യ പ്രകടനം കാഴ്ചവെക്കുമെന്ന് നിർമാണ കമ്പനി വ്യക്തമാക്കുന്നു.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ് സാറിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. കേരള പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.
advertisement
Summary: Bollywood actor Bobby Deol is part of Thalapathy Vijay upcoming movie 'Thalapathy 69'. The announcement has been made official
മലയാളം വാർത്തകൾ/ വാർത്ത/Film/
Thapalathy Vijay | ദളപതി വിജയ്ക്കൊപ്പം ബോബി ഡിയോളും; 'ദളപതി 69' ഔദ്യോഗിക പ്രഖ്യാപനം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement